Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ അംഗങ്ങള്‍ എ.ഐ.സി.സി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 04 October, 2019
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ അംഗങ്ങള്‍ എ.ഐ.സി.സി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ എ.ഐ.സി.സി പ്രവാസി വകുപ്പ് സെക്രട്ടറി ഹിമാന്‍ഷു വ്യാസിനെ ഐ.ഒ.സി പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ്, ഐ.ഒ.സി സെക്രട്ടറി ഹര്‍ബചന്‍ സിംഗ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് എന്നിവര്‍ കെന്നഡി എയര്‍പോര്‍ട്ടില്‍ ബൊക്കെ നല്‍കി ഊഷ്മളമായി സ്വീകരിച്ചു.

തുടര്‍ന്നു ലീല മാരേട്ടിന്റെ വസതിയില്‍ കൂടിയ പൊതുയോഗത്തില്‍ ഐ.ഒ.സി പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് സ്വാഗതം അര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പോള്‍ കറുകപ്പള്ളി, എഐ.സി.സി സെക്രട്ടറി ഹിമാന്‍ഷുവിനെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഐ.ഒ.സി സെക്രട്ടറി ഹര്‍ബചന്‍ സിംഗ് യോഗനടപടികള്‍ നിയന്ത്രിച്ചു.

യോഗം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ നടത്തി. കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തി അധികാരത്തില്‍ വരേണ്ട ആവശ്യം ഓരോ കോണ്‍ഗ്രസുകാരന്റേയും സുപ്രധാന ഉത്തരവാദിത്വമാണെന്നു ഊന്നിപ്പറഞ്ഞു. നമ്മുടെ രാജ്യം സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ ജനാധിപത്യവും, മതേതരത്വവും അപകടത്തിലായിരിക്കുന്നു. യു.എസ്.എയിലെ എല്ലാ സംസ്ഥാനങ്ങളിലും ചാപ്റ്ററുകള്‍ സ്ഥാപിച്ച് അംഗത്വം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറയുകയുണ്ടായി.

ചിക്കാഗോയില്‍ ഐ.ഒ.സി ചെയര്‍മാന്‍ സാം പിട്രോഡയും, ഐ.ഒ.സി ചാപ്റ്റര്‍ അംഗങ്ങളുമായി കോണ്‍ഗ്രസിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തതിനുശേഷമാണ് ന്യൂയോര്‍ക്കില്‍ സന്ദര്‍ശനം നടത്തിയത്. ഏറ്റവും കൂടുതല്‍ അംഗത്വം കോണ്‍ഗസില്‍ ചേര്‍ത്ത കേരള ചാപ്റ്ററിനെ അദ്ദേഹം അഭിനന്ദിച്ചു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം വാര്‍ഷികമായ ഒക്‌ടോബര്‍ രണ്ടാം തീയതി ആഘോഷപൂര്‍വ്വം എല്ലാ സംസ്ഥാനങ്ങളിലും ആചരിക്കണമെന്നും അഭിപ്രായപ്പെട്ടു. ഐ.ടി സെല്‍ രൂപീകരിച്ച് കൂടുതല്‍ യുവാക്കളെ സംഘടിപ്പിക്കുകയും, എല്ലാ സംസ്ഥാനങ്ങളിലും ചെറിയ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് സോഷ്യല്‍മീഡിയ വഴി നമ്മുടെ രാഷ്ട്രത്തിനു സ്വാതന്ത്ര്യം നേടിക്കൊടുത്ത ഈ മഹാസംഘടനയുടെ ശബ്ദം എല്ലാവരിലേക്കും എത്തിച്ചുകൊടുക്കാനും എ.ഐ.സി.സി സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ അംഗങ്ങള്‍ എ.ഐ.സി.സി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ അംഗങ്ങള്‍ എ.ഐ.സി.സി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക