മഴ പെയ്യുമ്പോള്‍ (കവിത: സീന ജോസഫ്)
SAHITHYAM
04-Oct-2019
SAHITHYAM
04-Oct-2019

മഴ തിമിര്‍ത്തു പെയ്യുമ്പോഴൊക്കെയും അവളെ
ഓര്‍മ്മ വരുമെന്നു പറഞ്ഞ ഒരുവനുണ്ടായിരുന്നു.

മഴമേഘങ്ങള്‍ കുട നിവര്‍ത്തുന്നതു കാണുമ്പോള്‍
തന്റെ മനസ്സും മയില്നൃത്തമാടും എന്നുപറഞ്ഞവന്.
നീണ്ടിടതൂര്‍ന്ന മുടിയിഴകളിലും കരിവളകളിലും
മഴതുളുമ്പുന്നതു കാണാന്‍ എന്തുചന്തമെന്നു പറഞ്ഞവന്.
അവളുടെ കണ്കോണുകളില്നിന്നും മിന്നല്‍ക്കൊടികള്‍
ചെന്നവന്റെ നെഞ്ചില്‍ തൊടാറുണ്ടായിരുന്നുവത്രേ!
അവനെ കാണുന്നമാത്രയില്‍ പെയ്തുതീര്‍ന്ന മാനത്തെ
മഴവില്ച്ചേലുകള് അവളില്‍ മിന്നിമായാറുണ്ടായിരുന്നുവത്രേ!
മൗനത്തിന്റെ കരംപിടിച്ചവര് നടന്നു നീങ്ങവേ, പാതകളില്‍
മഴലില്ലിപ്പൂവുകള് മിഴിചിമ്മി നോക്കുമായിരുന്നുവത്രേ!
എപ്പോഴാണെന്നറിയില്ല, അവനെ കാണാതെപോയത്
മഴനൂലുകള്‍ നേര്ത്തുനേര്ത്തില്ലാതെയായത്
മഴപ്പാട്ടുകള്‍ അവളെത്തേടി വരാതെയായത്
അവള് മഴയില്ലാലോകത്തേക്ക് ചേക്കേറിയത്
ഓര്‍മ്മകളില്‍ മഴപോലെ പെയ്തുതുടങ്ങിയത്!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments