Image

ശനിയാഴ്ച 141 മത് സാഹിത്യ സല്ലാപം സാഹിത്യ പത്രപ്രവര്‍ത്തനം ചര്‍ച്ച

Published on 04 October, 2019
ശനിയാഴ്ച 141 മത് സാഹിത്യ സല്ലാപം സാഹിത്യ പത്രപ്രവര്‍ത്തനം  ചര്‍ച്ച

ഡാലസ്: 2019 ഒക്ടോബര്‍ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിനാല്പത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സാഹിത്യ പത്ര പ്രവര്‍ത്തനം’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ‘ഭാഷാപോഷിണി’യുടെയും ‘മാതൃഭൂമി’യുടെയും മുന്‍ പത്രാധിപരും പ്രമുഖ സാഹിത്യകാരനും മലയാള ഭാഷാ സ്‌നേഹിയും പണ്ഡിതനുമായ കെ. സി. നാരായണനാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലുള്ള അദ്ദേഹത്തോട് നേരിട്ട് സംവദിക്കാനുള്ള ഈ അവസരം ഉപയോഗിക്കുവാനും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2019 സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിനാല്‍പ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘കെ. സി. നാരായണനൊടൊപ്പം’ എന്ന പേരിലാണ് നടത്തിയത്. ‘ഭാഷാപോഷിണി’യുടെയും ‘മാതൃഭൂമി’യുടെയും മുന്‍ പത്രാധിപരും പ്രമുഖ സാഹിത്യകാരനും മലയാള ഭാഷാ സ്‌നേഹിയും പണ്ഡിതനുമായ കെ. സി. നാരായണനാണ് മുഖ്യപ്രഭാഷണം നടത്തിയത്. കെ. സി. നാരായണനുമായി നേരിട്ട് സംവദിക്കാനും അദ്ദേഹത്തിന്‍റെ വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളെക്കുറിച്ചു കൂടുതല്‍ അറിയുവാനും ഈ അവസരം ഉപകാരപ്പെട്ടു. സഹൃദയരായ അനേകം അമേരിക്കന്‍ മലയാളികള്‍ നൂറ്റിനാല്പതാമത് അമേരിക്കന്‍ മലയാളി സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. ശ്രോതാക്കളുടെ ആവശ്യ പ്രകാരം അടുത്ത മാസവും കെ. സി. നാരായണനെ സല്ലാപത്തിലെയ്ക്ക് ക്ഷണിക്കണമെന്ന് തീരുമാനിക്കുകയുണ്ടായി.

മലയാളികളുടെ പ്രിയ കവി ചെറിയാന്‍ കെ. ചെറിയാന്‍ സ്വാഗതം ആശംസിച്ചു. ജോയന്‍ കുമരകം, സി. എം. സി., ഡോ: എന്‍. പി. ഷീല, ഡോ. നന്ദകുമാര്‍, തമ്പി ആന്റണി, ഡോ: രാജന്‍ മര്‍ക്കോസ്, ഡോ: കുര്യാക്കോസ്, ജോര്‍ജ്ജ് വര്‍ഗീസ്, പി. ടി. പൗലോസ്, അബ്ദുല്‍ ജബ്ബാര്‍, മാത്യു നെല്ലിക്കുന്ന്, തെരേസ ആന്റണി, ജോസഫ് പൊന്നോലി, തോമസ് എബ്രഹാം, യു. എ. നസീര്‍, രാജു തോമസ്, രാജമ്മ തോമസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, അബ്ദുല്‍ പുന്നയുര്‍ക്കുളം, ജേക്കബ് കോര, ചാക്കോ ജോര്‍ജ്ജ്, തോമസ് മാത്യു, ജോസഫ് മാത്യു, വര്‍ഗീസ് ജോയി, ജേക്കബ് സി. ജോണ്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269

Join us on Facebook https://www.facebook.com/groups/142270399269590/

 

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക