Image

ഞാന്‍ വീട്ടില്‍ തന്നെയുണ്ട്! വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരോട് നടന്‍ മധു...

Published on 04 October, 2019
ഞാന്‍ വീട്ടില്‍ തന്നെയുണ്ട്! വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരോട് നടന്‍ മധു...

താരങ്ങള്‍ക്കെതിരെയുളള വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലെ സ്ഥിരം കാഴ്ചയാണ്. അവര്‍ പോലും അറിയാതെ കല്യാണവും ഡിവോഴ്സും മരണവും ജനനവുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ നടക്കാറുണ്ട്. ഇപ്പോഴിത നടന്‍ മധുവിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയാണ്. താരം അന്തരിച്ചു എന്നുളള വാര്‍ത്തയാണ് ചില വിരുതന്‍മാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിത വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച്‌ താരം രംഗത്തെത്തിയിട്ടുണ്ട്.


വാര്‍ത്ത വായിച്ചവരില്‍ പലരും തന്നെ നേരിട്ട് വിളിച്ച്‌ അന്വേഷിച്ചു. 'ആരാണ് ചെയ്തതെന്നറിയില്ല. ഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഓഫാക്കി വച്ചു. ഇന്ന് രാവിലെയാണ് വീണ്ടും ഓണാക്കിയത്. ഇപ്പോഴും ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് അന്വേഷണം വരുന്നുണ്ട്. ഇതിനൊക്കെ പ്രതികരിക്കേണ്ട കാര്യം തന്നെയില്ല. ഞാന്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നതുകൊണ്ട് വീട്ടുകാര്‍ക്ക് ടെന്‍ഷനായില്ല. പക്ഷേ, ദൂരെയുള്ള ആളുകളുടെ ഉറക്കം പോയി. ഇത്തരം സംഭവങ്ങളെ ഒരു മാറ്ററാക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.-മധു പറഞ്ഞു.


കഴിഞ്ഞ കുറച്ചു ദിവസ മുന്‍പാണ് മധുവിന്റെ എണ്‍പത്തിയാറാമത്തെ പിറന്നാള്‍ മലയാളി പ്രേക്ഷകര്‍ ആഘോഷിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. പിറന്നാള്‍ ആഘോഷം മായുന്നതിനും മുന്‍പെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. ഇതിനും മുന്‍പും ജീവിച്ചിരിക്കുന്ന പല താരങ്ങളേയും ഇത്തരത്തല്‍ സമൂഹമാധ്യമങ്ങളിലൂടെ ജീവനെടുത്തിട്ടുണ്ട്.

Join WhatsApp News
വിദ്യാധരൻ 2019-10-04 16:03:19
കൊല്ലുന്നിവിടെ മനുഷ്യരെ 
തല്ലികൊല്ലുന്നു പച്ചയായി 
തെല്ലതിൽ കുണ്ഠിതപ്പെടേണ്ട 
കള്ളന്മാരുടെ നാടായി കേരളം 
മറക്കാതിരിക്കാൻ ഇടയ്ക്കിടെ 
മരിക്കുന്നതാണ് നല്ലത് മധു. 
മരിച്ചാലും മറക്കില്ല ഞങ്ങൾ 
മധുപനാ  പരീക്കുട്ടിയെ,
തെറിച്ചു നിൽക്കും കൊങ്കയും 
തരിപ്പിക്കുന്ന നിതംബവുമുള്ള, 
കരുത്തുമ്മയെ കറക്കുവാൻ 
കറങ്ങി നടക്കും പരീക്കുട്ടിയെ. 
മറക്കില്ല ഞങ്ങൾ മരിച്ചാലും. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക