Image

പമ്പാ യുഇസിസി ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ്റ് ഒക്‌റ്റോബര്‍ 12 മുതല്‍ 13 വരെ നടത്തപ്പെടും

സുമോദ് നെല്ലിക്കാല Published on 03 October, 2019
പമ്പാ യുഇസിസി ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ്റ് ഒക്‌റ്റോബര്‍ 12 മുതല്‍ 13 വരെ നടത്തപ്പെടും
ഫിലാഡല്‍ഫിയ: പമ്പാ യു ഇ സി സി  പ്രഥമ  ടെന്നീസ് ക്രിക്കറ്റ് ടി 20 ടൂര്‍ണ്ണമെന്‍റ്റ് ഒക്‌റ്റോബര്‍ 12 മുതല്‍ 13 വരെ ബെന്‍സേലം നീല്‍ ആംസ്‌ട്രോങ്ങ് സ്കൂള്‍ (2201 tSreet road, Bensalem PA 19020) ഗ്രൗണ്ടില്‍ വച്ചു നടത്തപ്പെടും.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്കു 500 ഡോളറും റണ്ണര്‍ അപ്പിന് 250 ഡോളറും ആണ് സമ്മാനം. . മാന്‍ ഓഫ് ദി മാച്ച്, ബെസ്റ്റ് ബൗളര്‍, ബെസ്റ്റ്  ബാറ്റ്‌സ് മാന്‍, ബെസ്റ്റ്  ഫീല്‍ഡര്‍ എന്നിവര്‍ക്ക് പ്രെത്യേകം പുരസ്കാരം നല്‍കി ആദരിക്കും. 150 ഡോളര്‍ ആണ് റെജിസ്‌ട്രേഷന്‍ ഫീസ്. ആദ്യം ലഭിക്കുന്ന അപേക്ഷകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു മാത്രമാവും മത്സരിക്കാന്‍ അവസരം ലഭിക്കുക.

ഒരുക്കങ്ങള്‍ പൂര്‍ത്തിവരുന്നതായി സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പമ്പാ യു ഇ സി സി യുടെ നേതൃത്വത്തില്‍ ബോബി ജേക്കബ്, സുമോദ് നെല്ലിക്കാല, ജോര്‍ജ് ഓലിക്കല്‍, റെവ.ഫിലിപ്‌സ് മോടയില്‍, ബേസില്‍ ഏലിയാസ്, നിറോ ശിവ, ജെയ്ജി മാത്യു, നിമല്‍ പോള്‍, ജോയല്‍ വര്‍ഗീസ് എന്നിവര്‍ അംഗങ്ങളായ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍സ്  ടിനു ചീരത്ത് 215 688 1550, മോഡി ജേക്കബ് 215 667 0801, റോണി വര്‍ഗീസ് 267 243 9229, കിരണ്‍ ഔസേപ്പച്ചന്‍ 215 910 0518, സോബിന്‍ മാത്യു 267 473 6843, റോയിസ് മോളേത്ത് 215 970 4775 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്ത: സുമോദ് നെല്ലിക്കാല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക