Image

ഡബ്ല്യൂഎംസി പത്താമത് ’നൃത്താഞ്ജലി & കലോത്സവം’ നവംബര്‍ 1, 2 തീയതികളില്‍

Published on 03 October, 2019
ഡബ്ല്യൂഎംസി പത്താമത് ’നൃത്താഞ്ജലി & കലോത്സവം’ നവംബര്‍ 1, 2 തീയതികളില്‍


ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ പത്താമത് ’നൃത്താഞ്ജലി & കലോത്സവം’ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു . കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ നവംബര്‍ 1, 2 (വെള്ളി, ശനി) തീയതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപെടുന്ന കലാ മാമാങ്കത്തില്‍ അയര്‍ലന്‍ഡിന് പുറത്തുള്ള മത്സരാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്.

ഡബ്ല്യൂഎംസി ട്രഷറര്‍ ജോര്‍ഡി തോമസാണ് ഈ വര്‍ഷത്തെ നൃത്താഞ്ജലി & കലോത്സവം കോഡിനേറ്റര്‍. രജിസ്‌ട്രേഷന്റെ അവസാന തീയതി ഒക്ടോബര്‍ 20 ആണ്.

ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി മൂന്ന് വിഭാഗങ്ങളിലായാണ് ് മത്സരങ്ങള്‍.

സബ്ജൂനിയര്‍ ( ഏഴ് വയസ് )

വെള്ളി, 1 നവംബര്‍: കളറിംഗ്, സിനിമാറ്റിക് ഡാന്‍സ്, സംഘ നൃത്തം, ഫാന്‍സി ഡ്രസ്സ്

ശനി, 2 നവംബര്‍: ആക്ഷന്‍ സോംഗ്, കരയോക്കെ ഗാനാലാപനം, കഥ പറച്ചില്‍, കീബോര്‍ഡ്

ജൂനിയര്‍ ( ഏഴ് മുതല്‍ 11 വയസ് )

വെള്ളി, 1 നവംബര്‍: കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, ഐറിഷ് ഡാന്‍സ്

സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്)

ശനി, 2 നവംബര്‍: ഫാന്‍സി ഡ്രസ് പ്രസംഗം (ഇംഗ്ലീഷ്, മലയാളം ), കവിതാലാപനം കരയോക്കെ ഗാനാലാപനം, കീബോര്‍ഡ് , മോണോ ആക്ട്, സംഘ ഗാനം, ദേശീയ ഗാനം (ഗ്രൂപ്പ്)

സീനിയര്‍ ( 11 മുതല്‍ 18 വയസ് )

വെള്ളി, 1 നവംബര്‍: വാട്ടര്‍ കളര്‍, പെയിന്റിംഗ് , പെന്‍സില്‍ ഡ്രോയിംഗ്, സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, ഐറിഷ് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്)

ശനി, 2 നവംബര്‍: ഫാന്‍സി ഡ്രസ്, പ്രസംഗം (ഇംഗ്ലീഷ്, മലയാളം ), കവിതാലാപനം
കരയോക്കെ ഗാനാലാപനം, മോണോ ആക്ട്, സംഘ ഗാനം, ദേശീയ ഗാനം (ഗ്രൂപ്പ്)

മത്സരങ്ങളുടെ നിബന്ധനകള്‍, നിയമങ്ങള്‍, ഇവയെല്ലാം നൃത്താഞ്ജലി വെബ്‌സെറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക