Image

വിധി വരുന്ന അഞ്ചു മണ്ഡലങ്ങളിലും പാലാ സ്വപ്‌നം കാണരുത് (ചാരുമൂട് ജോസ്)

ചാരുമൂട് ജോസ് Published on 03 October, 2019
വിധി വരുന്ന അഞ്ചു മണ്ഡലങ്ങളിലും പാലാ സ്വപ്‌നം കാണരുത് (ചാരുമൂട് ജോസ്)
പാലാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അമിത ആവേശവുമായി ഇടതുമുന്നണിയും LDF സര്‍ക്കാരും അവകാശവാദവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭരണനേട്ടമാണെന്നു കഴിഞ്ഞ UDF സര്‍ക്കാരിന്റെ കാലത്തെ പാലം പണിയും അഴിമതിയും വന്‍നേട്ടമായി നോട്ടമിട്ടു കുത്തുവാക്കുകളുമായി വരുന്ന തിരഞ്ഞെടുപ്പിന് സീറ്റുകള്‍ നേടാമെന്ന വ്യാമോഹം തലയ്ക്ക് പിടിച്ച് നടക്കുന്ന ഇടതു പ്രസ്ഥാന പ്രവര്‍ത്തകരും അതിന് കുടപിടക്കുന്ന എഴുത്തുകാര്‍ക്കും മുന്നറിയിപ്പ് നല്‍കട്ടെ! വരുന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലും UDF സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കും. സ്വപ്‌നം പാലായില്‍ നില്‍ക്കട്ടെ! ഒരു പൊരുത്തക്കേടില്‍ UDF അല്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ്സ് ചോദിച്ചു വാങ്ങിയ പരാജയം ആയിരുന്നു എന്നു പകല്‍ പോലെ വ്യക്തമാണ്. അതിനെ ഊതിപ്പെരുപ്പിച്ചു യുഡിഎഫ് സര്‍ക്കാരിന്റെ ഉഡായിപ്പാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണനേട്ടമാണെന്ന് വിലയിരുത്തുവാന്‍ കേരള ജനത വിഡ്ഢികളല്ല.
കമ്മ്യൂണിസം ലോകത്തില്‍ അസ്തമിക്കുമ്പോള്‍ എന്തേ അഭ്യസ്ഥവിദ്യരായ കേരളത്തില്‍ മാത്രം അന്ത്യശാസനം വലിച്ചു നില്‍ക്കുന്നത് എന്ന് ഏത് വിഡ്ഢിക്കും മനസ്സിലാകും കേരളത്തിലെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പു പോരും തമ്മിലടിയും കൊണ്ടു മാത്രമാണെന്ന്. യു.ഡി.എഫ്. സര്‍ക്കാര്‍  ഭരണകാലത്ത് 245 പാലങ്ങളും ആയിരക്കണക്കിന് ഹൈവേകളും പണിഞ്ഞു കമ്മീഷന്‍ ചെയ്തു. പാലാരിവട്ടം പാലം പില്ലറുകള്‍ മാത്രമേ യു.ഡി.എഫ്. സര്‍ക്കാര്‍ കാലത്തു തീര്‍ത്തു കഴിഞ്ഞുള്ളൂ. പാലത്തിന്റെ ഗര്‍ഡര്‍കളില്‍ വില്ലളുണ്ട് മാറ്റി റെക്റ്റിഫൈ ചെയ്ണമെന്ന് കോണ്‍ട്രാക്ടേഴ്‌സ് എല്‍ഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. കേടുപാടുകള്‍ അറിഞ്ഞുകൊണ്ട് മനഃപൂര്‍വ്വമായി പാലം പണി ഇടതു സര്‍ക്കാരാണ് പൂര്‍ത്തിയാക്കിയത്. കാരണം കോണ്‍ട്രാക്റ്റ് നല്‍കിയത് യു.ഡി.എഫ്. സര്‍ക്കാര്‍ ആണല്ലോ. ഫലത്തില്‍ കേരളജനതക്ക് നഷ്ടം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോടു കൂടി ജനങ്ങള്‍ ഈ കമ്മ്യൂണിസ്റ്റ് ചിന്താഗതിയേ മറക്കും. ബംഗാളായി കേരളത്തെ മാറ്റാന്‍ ജനം സമ്മതിക്കില്ല.

കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ യു.ഡി.എഫ്. ഘടക കക്ഷികള്‍ തെറ്റുകള്‍ തിരുത്തും. കേരളം സുരക്ഷിതമാകും. കമ്മ്യൂണിസ്റ്റ് വിമുക്ത കേരളം 2022 ല്‍ നമുക്ക് കാണാം.

വിധി വരുന്ന അഞ്ചു മണ്ഡലങ്ങളിലും പാലാ സ്വപ്‌നം കാണരുത് (ചാരുമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക