Image

ബൈക്ക് യാത്രികരോട് കൈകൂപ്പി അപേക്ഷിച്ച്‌ അനുപമ! ഇങ്ങനെ ചെയ്യല്ലേ...

Published on 03 October, 2019
ബൈക്ക് യാത്രികരോട് കൈകൂപ്പി അപേക്ഷിച്ച്‌ അനുപമ! ഇങ്ങനെ ചെയ്യല്ലേ...

പ്രേമത്തിലെ ജോര്‍ജിന്റെ ചുരുണ്ട മുടിക്കാരിയായ മേരിയെ മലയാളി പ്രേക്ഷകര്‍ക്ക് അത്ര വേഗം മറക്കാനാകില്ല. ഒറ്റ ചിത്രം കൊണ്ട് മോളിവുഡ് പ്രേമികളുടെ ഹൃദയം കീഴടക്കിയ അനുപമ ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിദ്യമാണ്. മലയാളത്തിലെ പോലെ തെന്നിന്ത്യന്‍ സിനിമ ലോകത്തും താരത്തിന് കൈനിറയെ ആരാധകരാണ്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ആരാധകരോട് അപേക്ഷിക്കുന്ന താരത്തിന്റെ വീഡിയോയാണ്.‌


കാറില്‍ സഞ്ചരിക്കുകയായിരുന്ന അനുപമയെ പിന്തുടര്‍ന്ന് രണ്ട് യുവാക്കള്‍ എത്തുകയും. ഇവര്‍ താരത്തിന്റെ വീഡിയോ പകര്‍ത്താനും ശ്രമിക്കുന്നു. ഇത് ശ്രദ്ധിയില്‍പ്പെട്ട താരം വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ഇങ്ങനെ ചെയ്യരുതെന്നും അപകടം സംഭവിക്കുമെന്നും താരം കൈ കൂപ്പി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. താരത്തിന്റെ ഈ വീഡിയേ ടിക്ക് ടോക്കിലൂടെയാണ് വൈറലാകുന്നത്. എന്നാല്‍ ഈ വീഡിയോയുടെ അധികാര്യത ഇനിയും വ്യക്തമായിട്ടില്ല.


പ്രേമം ഹിറ്റായതിനു പിന്നാലെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് സജീവമാകുകയായിരുന്നു താരം.മോളിവു‍ഡില്‍ ദുല്‍ഖര്‍ ചിത്രമായ ജോമോന്റെ സുവിശേഷത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇപ്പോഴിത ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ മലയാളത്തുലേയ്ക്ക് ോ തിരികെ വരാന്‍ താരം തയ്യാറെടുക്കുകയാണ്.കോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ രാക്ഷസന്റെ തെലുങ്ക് പതിപ്പ് രാക്ഷസുഡുവാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക