Image

വിനീത് ശ്രീനിവാസന്‍ ചിത്രം 'മനോഹരം' മികച്ച അഭിപ്രായം നേടി മുന്നേറുന്നു

Published on 03 October, 2019
വിനീത് ശ്രീനിവാസന്‍ ചിത്രം 'മനോഹരം' മികച്ച അഭിപ്രായം നേടി മുന്നേറുന്നു

'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'മനോഹരം'.ചിത്രം സെപ്റ്റംബര്‍ 27ന് പ്രദര്‍ശനത്തിന് എത്തി. മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്.


സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക