Image

ഫ്‌ളാറ്റ് ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, നീട്ടി നല്‍കണമെന്ന് ഉടമകള്‍

Published on 02 October, 2019
ഫ്‌ളാറ്റ് ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, നീട്ടി നല്‍കണമെന്ന് ഉടമകള്‍
കൊച്ചി: മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പവും അനിശ്ചിതത്വവും തുടരുന്നു. ഒഴിയാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ നീട്ടിനല്‍കണമെന്ന ഉടമകളുടെ ആവശ്യം അധികൃതര്‍ തള്ളി. മതിയായ താമസ സൗകര്യം ലഭിച്ചില്ലെങ്കില്‍ ഒഴിയില്ലെന്ന നിലപാടിലാണ് ഉടമകള്‍.

ഒഴിയാന്‍ 15 ദിവസം കൂടി വേണമെന്നാണ് ഉടമകളുടെ ആവശ്യം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഫ്‌ളാറ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ നഗരസഭ സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടമകള്‍ പ്രതിഷേധിച്ചു. എന്നാല്‍, സമയം നീട്ടിനല്‍കില്ലെന്നും ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും സബ്കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങും മരട് നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ്ഖാനും അറിയിച്ചു. താല്‍ക്കാലികമായി പുനഃസ്ഥാപിച്ച വൈദ്യുതി, കുടിവെള്ള വിതരണം വ്യാഴാഴ്ച വൈകീട്ടോടെ വിച്ഛേദിക്കും. ഒഴിയാത്തവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. താല്‍ക്കാലിക പുനരധിവാസത്തിന് 94 പേര്‍ മാത്രമാണ് അപേക്ഷിച്ചതെന്നും സബ് കലക്ടര്‍ പറഞ്ഞു.

പകരം താമസസൗകര്യം ലഭ്യമാകാത്തതിനാല്‍ ഒഴിയാന്‍ കൂടുതല്‍ സമയം വേണമെന്നും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചാലും ഫ്‌ലാറ്റുകളില്‍ തുടരുമെന്നുമാണ് ഉടമകള്‍ പറയുന്നത്. താമസസൗകര്യം ലഭിച്ചവര്‍ മാറുന്നുണ്ട്. എന്നാല്‍, അപേക്ഷിച്ച പലരുടെയും കാര്യത്തില്‍ തീരുമാനമായില്ല. ചുരുങ്ങിയ ദിവസത്തിനകം പൂര്‍ണമായി ഒഴിയണമെന്ന് പറയുന്നത് പ്രായോഗികമല്ല. പുനരധിവാസത്തിന് നഗരസഭ 521 ഫ്‌ലാറ്റുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവയില്‍ പലതിലും ഒഴിവില്ല. ഇതിനിടെ, ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള &ിയുെ;നീക്കത്തില്‍ പ്രതിഷേധിച്ച് പരിസരവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക