Image

കുട്ടിയേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും അറസ്റ്റില്‍

Published on 02 October, 2019
കുട്ടിയേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും അറസ്റ്റില്‍
കുന്നത്തൂര്‍: ഭര്‍ത്താവിനെയും പത്ത് വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും അറസ്റ്റില്‍. ശൂരനാട് വടക്ക് തെക്കേമുറിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുപ്പതുകാരിയും കാമുകന്‍ കോഴിക്കോട്ട് ഹോട്ടല്‍ ജീവനക്കാരനായ തെക്കേമുറി പുഷ്പമംഗലം വീട്ടില്‍ സജിത്തുമാണ് (28) ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഏറെ നാളായി രാഖിയും സജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നു. ഭര്‍ത്താവും വീട്ടുകാരും ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇതിനിടെ കഴിഞ്ഞ 29 ന് കുട്ടിയെ ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവിന്റെ വീട്ടുപരിസരത്ത് ഉപേക്ഷിച്ച ശേഷമാണ് ഇരുവരും മുങ്ങിയത്. ശൂരനാട് പൊലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തി വരുന്നതിനിടയില്‍ ഇന്നലെ ഉച്ചയോടെയാണ് ഇരുവരും പിടിയിലായത്.

ഒളിച്ചോടിയ ശേഷം വിവിധ സ്ഥലങ്ങളില്‍ മാറി മാറി കഴിഞ്ഞു വരികയായിരുന്നു ഇവര്‍. ഭര്‍ത്താവ് സ്വീകരിക്കാന്‍ തയ്യാറായിരുന്നെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശൂരനാട് സി.ഐ വി. ജയചന്ദ്രന്‍ പിള്ള, എസ്.ഐ ശ്രീജിത്ത്, സി.പി.ഒ വിനയന്‍,ഡബ്ല്യൂ.സി.പി.ഒ ബീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക