Image

ട്രെയിലറിന് പിന്നാലെ മേക്കിങ് വീഡിയോയും: ഞെട്ടിക്കുമെന്ന് ഉറപ്പിച്ച്‌ ലിജോ

Published on 02 October, 2019
ട്രെയിലറിന് പിന്നാലെ മേക്കിങ് വീഡിയോയും: ഞെട്ടിക്കുമെന്ന് ഉറപ്പിച്ച്‌ ലിജോ

ഈ.മാ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ജെല്ലിക്കെട്ടി'ന്‍റെ ട്രെയ്‌ലര്‍ കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകര്‍. തൊട്ടു പിന്നാലെ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വളരെ സാഹസികമായും കഠിനാധ്വാനത്തിലൂടെയും ഷൂട്ട് ചെയ്യുന്നതാണ് മേക്കിങ് വിഡിയോയില്‍ ഉള്ളത്.


ചിത്രം ടൊറന്‍റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിനായകന്‍, ചെമ്ബന്‍ ജോസ്, ആന്‍റണി വര്‍ഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗിരീഷ് ഗംഗാദരന്‍ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.


നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇൗ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക