Image

പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്രണവ്

Published on 02 October, 2019
പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്രണവ്
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് മുഖ്യപ്രതി പ്രണവാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. യൂനിവേഴ്സിറ്റി കോളജിലെ മറ്റൊരു വിദ്യാര്‍ഥിക്ക് പരീക്ഷാ ഹാളില്‍നിന്ന് മൊബൈല്‍ വഴി പ്രണവ് ചോദ്യപേപ്പര്‍ അയച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

പ്രണവ് ചോദ്യപേപ്പര്‍ അയച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവിലാണെന്നുമാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം. മൊബൈലില്‍ അയച്ച സന്ദേശങ്ങള്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ വീണ്ടെടുക്കാനാണ് ഇപ്പോള്‍ ശ്രമം.

പ്രതികള്‍ മൂന്നു പേരും പരീക്ഷാ ഹാളില്‍ കയറിയത് മൊബൈലുമായിട്ടാണെന്നും വ്യക്തമായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക