Image

ഗോഡ്സെയെ തള്ളിപ്പറയാന്‍ പ്രധാനമന്ത്രി ഇന്നെങ്കിലും തയാറാകണം; മന്ത്രി എ.കെ.ബാലന്‍

Published on 02 October, 2019
ഗോഡ്സെയെ തള്ളിപ്പറയാന്‍ പ്രധാനമന്ത്രി ഇന്നെങ്കിലും തയാറാകണം; മന്ത്രി എ.കെ.ബാലന്‍
ന്യൂഡല്‍ഹി: ഗോഡ്സെയെ തള്ളിപ്പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെങ്കിലും തയാറാകണമെന്ന് ഗാന്ധി ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് മന്ത്രി എ.കെ.ബാലന്‍. മോദിയുടെ ഗാന്ധിസ്മരണയില്‍ ആത്മാര്‍ഥതയുണ്ടെന്ന് അങ്ങിനെയാണെങ്കില്‍ അംഗീകരിക്കാം. 

പാലക്കാട് ശബരി ആശ്രമത്തിലെ ഗാന്ധി സ്മൃതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 21ന് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഡല്‍ഹി കേരളഹൗസില്‍ നടന്ന ഗാന്ധി ജയന്തി ആഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക