Image

എല്ലാവര്‍ക്കും തുല്യ നീതി, തുല്യ നിയമം, തുല്യ പങ്കാളിത്തം' ഇതാണ് ഗാന്ധിജിയുടെ സങ്കല്‍പത്തിലെ ഇന്ത്യ; എം.എം. മണി

Published on 02 October, 2019
എല്ലാവര്‍ക്കും തുല്യ നീതി, തുല്യ നിയമം, തുല്യ പങ്കാളിത്തം' ഇതാണ് ഗാന്ധിജിയുടെ സങ്കല്‍പത്തിലെ ഇന്ത്യ; എം.എം. മണി

തിരുവനന്തപുരം: രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ തലപൊക്കാന്‍ ശ്രമിക്കുന്ന 'ഗോഡ്‌സെ'മാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുള്ള കടമ കൂടി ഈ ഗാന്ധിജയന്തി ദിനത്തില്‍ നമുക്ക് ഏറ്റെടുക്കാമെന്ന്​ വൈദ്യുതി മന്ത്രി എം.എം. മണി.


 മഹാത്മാ ഗാന്ധിക്കു നേരെ ഹിന്ദു വര്‍ഗ്ഗീയവാദിയായ ഗോഡ്‌സെ എന്ന മതഭ്രാന്തന്‍ നിറയൊഴിച്ചപ്പോള്‍ അത് കൊണ്ടത് ഗാന്ധിജിയുടെ നെഞ്ചില്‍ മാത്രമായിരുന്നില്ലെന്നും അദ്ദേഹത്തിന്‍റെ ആശയങ്ങളുമായി ഒത്തുചേര്‍ന്ന എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തില്‍ കൂടിയായിരുന്നുവെന്നും മണി അഭിപ്രായപ്പെട്ടു. ഗാന്ധിജിയെ അനുസ്​മരിച്ച്‌​​ ഫേസ്​ബുക്കിലിട്ട കുറിപ്പിലാണ്​​ എം.എം. മണി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്​.


താഴ്ന്നവനെന്നോ ഉയര്‍ന്നവനെന്നോ വ്യത്യാസമില്ലാത്തതും, ജാതി-മത, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യ നീതി, തുല്യ നിയമം, തുല്യ പങ്കാളിത്തം കിട്ടുന്നതുമായ ഒരു രാജ്യമായിരുന്നു ഗാന്ധിജിയുടെ സങ്കല്‍പത്തിലെ ഇന്ത്യയെന്നും അദ്ദേഹം കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക