Image

അവര്‍ രാഷ്ട്രപിതാവിനെ ഒരിക്കലും അംഗീകരിച്ചിട്ടില്ല': ആര്‍.എസ്‌.എസിനെതിരെ സോണിയ ഗാന്ധി

Published on 02 October, 2019
അവര്‍ രാഷ്ട്രപിതാവിനെ ഒരിക്കലും അംഗീകരിച്ചിട്ടില്ല': ആര്‍.എസ്‌.എസിനെതിരെ  സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ആര്‍.എസ്‌.എസിന്‌ രാഷ്ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ പാത പിന്‍തുടരാനാകില്ലെന്ന്‌ കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി. ബി.ജെ.പി ഗാന്ധിജിയെ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുന്നത്‌ കോണ്‍ഗ്രസ്‌ മാത്രമാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങളെയോര്‍ത്ത്‌ ഗാന്ധിജിയുടെ ആത്മാവ്‌ വേദനിക്കുനുണ്ടാകുമെന്നും സോണിയ പറഞ്ഞു. ഗാന്ധിജിയുടെ 150ആം ജന്മവാര്‍ഷികത്തില്‍ രാജ്‌ഘട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

'തങ്ങള്‍ എല്ലാത്തിനും മുകളിലാണെന്ന്‌ വിചാരിക്കുന്നവര്‍ക്ക്‌ എങ്ങനെ മഹാത്മാ ഗാന്ധിയുടെ ത്യാഗങ്ങള്‍ മനസിലാക്കാന്‍ സാധിക്കും? നുണയുടെ രാഷ്ട്രീയം അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഒരിക്കലും ഗാന്ധിജിയുടെ അഹിംസാ തത്വശാസ്‌ത്രം മനസിലാക്കാന്‍ കഴിയില്ല.' സോണിയ ഗാന്ധി പറഞ്ഞു. 

ഇന്ത്യയും ഗാന്ധിയും ഒരേ അര്‍ത്ഥത്തെ സൂചിപ്പിക്കുന്ന പദങ്ങളാണെന്നും, എന്നാല്‍ ചിലര്‍ ഇന്ത്യയെ ആര്‍.എസ്‌.എസിന്റെ പര്യായപദമാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ പറഞ്ഞു. 

ഗാന്ധിജിയുടെ പാത പിന്തുടര്‍ന്നുകൊണ്ട്‌ കോണ്‍ഗ്രസ്‌ രാജ്യത്തെ ജനങ്ങള്‍ക്ക്‌ മറ്റാര്‍ക്കും സാധിക്കാത്ത തരത്തില്‍ വിദ്യാഭ്യാസം, തൊഴില്‍, കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍ എന്നിവ നല്‍കിയെന്നും സോണിയ പറഞ്ഞു. 

ഗാന്ധിയുടെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയ സത്യവാചകങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരും സോണിയ ഗാന്ധിയും ഉരുവിടുകയും ചെയ്‌തു.
Join WhatsApp News
VJ Kumar 2019-10-02 14:37:16
സോണിയയുടെ വീടിന് മുന്നിൽ പ്രതിഷേധം...
ഗുരുഗ്രാമിലെ സോഹ്‍ന നിയമസഭാ മണ്ഡലത്തിലെ സീറ്റ് 5 കോടി രൂപയ്ക്കാണ്
CONGRESS  പാർട്ടി LEADERS  വിറ്റതെന്നും അദ്ദേഹം ആരോപിച്ചു....
മുൻ പിസിസി അധ്യക്ഷൻ അശോക് തൻവറും അനുയായികളുമാണു രംഗത്തെത്തിയത്....
Read more at: https://www.manoramaonline.com/news/latest-news/2019/10/02/haryana-polls-tickets-being-given-to-those-who-joined-congress-recently-says-ashok-tanwar.html
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക