Image

മഹാത്മാഗാന്ധിയുടെ നൂറ്റി അമ്‌ബതാം ജന്മദിനം ആഘോഷിച്ച്‌ രാജ്യം

Published on 02 October, 2019
മഹാത്മാഗാന്ധിയുടെ നൂറ്റി അമ്‌ബതാം ജന്മദിനം ആഘോഷിച്ച്‌ രാജ്യം


മഹാത്മാഗാന്ധിയുടെ നൂറ്റി അമ്‌ബതാം ജന്മദിനം ആഘോഷിച്ച്‌ രാജ്യം. രാജ്‌ഘട്ടിലേക്ക്‌ സോണിയയുടെയും രാഹുല്‍ഗാന്ധിയുടെയും നേതൃത്വത്തില്‍ പദയാത്ര നടത്തി.

രാജ്‌ഘട്ടിലെത്തി പ്രധാനമന്ത്രിയും പുഷ്‌പാര്‍ച്ചന നടത്തി. ദില്ലി കേരളം ഹൗസില്‍ മുഖ്യമന്ത്രിയും ഗാന്ധിജിക്ക്‌ പുഷ്‌പാര്‍ച്ചന നടത്തി.

ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജിയുടെ 150ആം ജന്മദിനവുമായി ബന്ധപ്പെട്ട്‌ കേരളത്തിലെ ശബരി ആശ്രമത്തില്‍ 5 കോടി ചെലവില്‍ ഗാന്ധിസ്‌മ്രിതി നിര്‍മിക്കുമെന്ന്‌ മന്ത്രി എകെ ബാലനും അറിയിച്ചു.

ഗാന്ധിജിക്ക്‌ മേലുള്ള ബിജെപി അവകാശവാദങ്ങള്‍ ചെറുക്കുകയാണ്‌ കൊണ്‌ഗ്രസ്‌ പദയാത്രയിലൂടെ ലക്ഷ്യമിടുന്നത്‌. ദില്ലിയിലെ രാജ്‌ഘട്ടിലേക്ക്‌ സോണിയ ഗാന്ധിയുടെയും, രാഹുല്‌ ഗാന്ധിയുടെയും നേതൃത്വത്തിലാണ്‌ പദയാത്ര നടത്തിയത്‌.

കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ തോമസ്‌ ഐസക്‌, എകെ ബാലന്‍, സിപിഐഎം കേന്ദ്രകമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ഗാന്ധിജിക്ക്‌ പുഷ്‌പാര്‍ച്ചന നടത്തി.

ഗാന്ധിയില്‍ നിന്നും രാജ്യത്തെ പുറകോട്ടനടത്താനാണ്‌ ചിലര്‍ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

ഗാന്ധി ഘാതകന്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ഗാന്ധിയുടെ 150ആം ജന്മദിനത്തിനോട്‌ അബന്ധിച്‌ ശ്രദ്ദേയമായ പരിപാടികള്‍ നടത്തിയ ഒരേ ഒരു സംസ്ഥാനം കേരളം ആണെന്ന്‌ മന്ത്രി എകെ ബാലന്‍ പറഞ്ഞു

5 കോടി രൂപ ചെലവ്‌ വരുന്ന ഗാന്ധി സ്‌മൃതി പാലക്കാട്‌ ശബരി ആശ്രമത്തില്‍ നിര്‍മിക്കും.
ഈ മാസം 21ന്‌ മുഖ്യമന്ത്രി നിര്‍മണോല്‍ഘാടനം നിര്‍വഹിക്കുമെന്നും എകെ ബാലന്‍ അറിയിച്ചു

അതോടൊപ്പം ഗാന്ധിയെ മോദി കൃതിമമായി ഉപയോഗിക്കുന്നുവെന്നും എകെ ബാലന്‍ വിമര്‍ശിച്ചു. 

മോദി പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ ചെയ്‌തത്‌ തെറ്റാണെന്ന്‌ പരഹന്‍ എങ്കിലും മോദി തയ്യാറാവണമെന്നും എകെ ബാലന്‍ ആവശ്യപ്പെട്ടു. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്‌ഘട്ടിലെത്തി പുഷ്‌പാര്‍ച്ചന നടത്തി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക