Image

ആര്‍.എസ്‌.എസുകാരുടെ ഗാന്ധിഭക്തി കൗതുകകരമെന്ന്‌ ശശി തരൂര്‍

Published on 02 October, 2019
ആര്‍.എസ്‌.എസുകാരുടെ ഗാന്ധിഭക്തി കൗതുകകരമെന്ന്‌ ശശി തരൂര്‍


150ാം ഗന്ധി ജന്മവാര്‍ഷിക ദിനത്തില്‍ മഹാത്മാ ഗാന്ധി ദര്‍ശനത്തെ കുറിച്ചുള്ള വാചാലമാകുന്ന ആര്‍.എസ്‌.എസ്‌, ബി.ജെ.പി നേതാക്കള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍ എം.പി.

 മഹാത്മാഗാന്ധിയുടെ ജീവിതകാലത്തും മരണശേഷവും അദ്ദേഹത്തെ ആക്ഷേപിച്ച്‌ നടന്ന ആര്‍.എസ്‌.എസിനും ബി.ജെ.പിയ്‌ക്കും ഇപ്പോള്‍ വന്ന മാറ്റം കൗതുകകരമെന്ന്‌ ശശി തരൂര്‍ പറഞ്ഞു.

നരേന്ദ്ര മോദി ഗാന്ധി ഭക്തനായി സംസാരിക്കാന്‍ തുടങ്ങിയതില്‍ എത്രമാത്രം ആത്മാര്‍ത്ഥയുണ്ടെന്ന്‌ അറിയില്ല. ഗാന്ധിയെ ആക്ഷേപിച്ചിട്ട്‌ ഗുണം കിട്ടാന്‍ പോകുന്നില്ലെന്ന്‌ മോദിക്ക്‌ മനസിലായി. അതുകൊണ്ടാണ്‌ ഗാന്ധിയുടെ കണ്ണട പോലം സ്വച്ഛ്‌ ഭാരതിന്റെ അടയാളമാക്കി വച്ചത്‌.

ഗാന്ധിജിയുടെ മൂല്യങ്ങളും വിശ്വാസങ്ങളും കോണ്‍ഗ്രസ്‌ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്‌. ഗാന്ധിജിയുടെ മൂല്യങ്ങള്‍ മുന്നോട്ട്‌ കൊണ്ടുപോകാനാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ആവശ്യം. കോണ്‍ഗ്രസിന്‌ ക്ഷീണമുണ്ടായെന്ന്‌ പറയുന്നതില്‍ വലിയ തെറ്റുകാണുന്നില്ല. 

എന്നാല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയായി മാറിയ സോണിയ ഗാന്ധി നല്ല നേതൃത്വതം കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക