Image

രേണുരാജ്‌ നാല്‌ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി

Published on 02 October, 2019
രേണുരാജ്‌ നാല്‌ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി

ഇടുക്കി: സ്ഥലം മാറ്റത്തിന്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ദേവികുളം സബ്‌ കളക്ടറായിരുന്ന രേണു രാജ്‌ മൂന്നാറിലെ നാല്‌ വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനകള്‍ക്ക്‌ പിന്നാലെയാണ്‌ രവീന്ദ്രന്‍ പട്ടയങ്ങളില്‍ നാലെണ്ണം റദ്ദാക്കിയത്‌.

മൂന്നാര്‍ ടൗണിലെ 912 സര്‍വേ നമ്‌ബറില്‍ പെട്ട നാല്‌ പട്ടയങ്ങള്‍ക്കെതിരേയായിരുന്നു സബ്‌ കളക്ടറുടെ നടപടി. പട്ടയങ്ങള്‍ റദ്ദാക്കിയ സബ്‌ കളക്ടര്‍ നാല്‌ സര്‍വേ നമ്‌ബറിലുമായി കിടക്കുന്ന രണ്ടര ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തഹസീല്‍ദാര്‍ക്ക്‌ നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ദേവികളും അഡീഷണല്‍ തഹസീല്‍ദാറായിരുന്ന രവീന്ദ്രന്‍ 1999-ല്‍ അനുവദിച്ച പട്ടയങ്ങളാണ്‌ സബ്‌ കളക്ടര്‍ റദ്ദാക്കിയത്‌. പരിശോധനയില്‍ ഭൂമിയുടെ ഉടമസ്ഥന്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ്‌ ഭൂമി സ്വന്തമാക്കിയതെന്ന്‌ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ്‌ നടപടിയുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക