Image

നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ സി.കെ. മേനോന്‍ അന്തരിച്ചു

Published on 01 October, 2019
നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ സി.കെ. മേനോന്‍ അന്തരിച്ചു
തൃശൂര്‍: പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ അഡ്വ. സി.കെ. മേനോന്‍ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴിനായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം റോഡ് മാര്‍ഗം ഇന്ന് തൃശൂര്‍ പാട്ടുരായ്ക്കലിലെ വസതിയിലെത്തിക്കും. നാരായണന്‍ നായര്‍  കാര്‍ത്ത്യായനി ദമ്പതികളുടെ മകനായി 1949ലാണ് ചേരില്‍ കൃഷ്ണമേനോന്‍ എന്ന സി.കെ. മേനോന്‍ ജനിച്ചത്.

പത്മശ്രീ, പ്രവാസി സമ്മാന്‍ തുടങ്ങിയ നിരവധി ബഹുമതികള്‍ ലഭിച്ചു. ബെഹ്‌സാദ് ട്രാന്‍സ്‌പോര്‍ട്‌സ്, അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ട്രേഡിംഗ് കമ്പനി, ഭവന്‍സ് പബ്ലിക് സ്കൂള്‍, ഓറിയന്റല്‍ ബേക്കറി, ബെഹ്‌സാദ് ട്രേഡിംഗ് എന്റര്‍െ്രെപസസ്, ബെഹ്‌സാദ് ഷിപ്പ് ചാന്റലര്‍സ്, അലി ബിന്‍ നാസര്‍ അല്‍ മിസ്‌നഡ് എക്യുപ്‌മെന്റ് ആന്‍ഡ് ട്രേഡിംഗ്, ബെഹ്‌സാദ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബെഹ്‌സാദ് ഫ്യൂവല്‍സ്, സുഡാനില്‍ സ്റ്റീല്‍ കമ്പനി, സൗപര്‍ണിക ഗ്രൂപ്പ്, ബെഹ്‌സാദ് ട്രാന്‍സ്‌പോര്‍ട്ട്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍ തുടങ്ങി നിരവധി കമ്പനികള്‍ ലോകമെമ്പാടുമുണ്ട്. നാലായിരത്തിലധികം പേര്‍ മേനോന്റെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ശവസംസ്കാരം ഇന്ന് വൈകിട്ട് തൃശൂരില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക