Image

മാര്‍ത്തോമാ ഫെസ്റ്റില്‍ ഭരതകലതീയേറ്റേഴ്‌സിന്റെ നാടകം "ലോസ്റ്റ് വില്ല'

അനശ്വരം മാമ്പിള്ളി Published on 01 October, 2019
മാര്‍ത്തോമാ ഫെസ്റ്റില്‍ ഭരതകലതീയേറ്റേഴ്‌സിന്റെ നാടകം "ലോസ്റ്റ് വില്ല'
ഡാളസ് : ഡാളസിലെ മലയാളികള്‍ക്കാകെ അഭിമാനവും ആഹ്ലാദവും നിറഞ്ഞ ഒരു വാര്‍ത്തയാണ് ഡാളസ് മാര്‍ത്തോമ ഫെസ്റ്റിനോടനുബന്ധിച്ചു നടക്കുന്ന ഭരതകല തീയേറ്റേഴ്‌സിന്റെ നാടകം "ലോസ്റ്റ് വില്ല "അരങ്ങത്തെത്തുന്നുയെന്നുള്ളത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ അമേരിക്കയില്‍ നാടക രംഗത്തു ശക്തമായ സാന്നിധ്യം നിലയുറപ്പിച്ചിട്ടുള്ളതാണ് 'ഭരതകല തീയേറ്റേഴ്‌സ് '. ഭരതകലയുടെ രണ്ടു നാടകങ്ങള്‍ ഇതിനൊടകം ജനപ്രീതി നേടിയിരിക്കുന്നവയാണ്. ലോസ്റ്റ് വില്ല (കഥ, സംഭാഷണം സലിന്‍ ശ്രീനിവാസ് ഐര്‍ലാന്‍ഡ്, ), സൂര്യ പുത്രന്‍ (കഥ, സംഭാഷണം സന്തോഷ് പിള്ള, സംവിധാനം ഹരിദാസ് തങ്കപ്പന്‍) എന്നീ നാടകങ്ങള്‍. ഇത്തരത്തില്‍ പ്രചോദനമേകുന്ന പ്രോത്സാഹനങ്ങള്‍ കൊണ്ടു മാത്രമേ കലാമൂല്യങ്ങളോടെ കാതലായ നാടകങ്ങളും മാനവവാദ മൂല്യങ്ങളോടെയുള്ള സര്‍ഗാത്മക നാടകങ്ങളും സാധ്യമാവുയെന്നു വിശ്വസിക്കുന്നവരാണ് ഭരതകല തീയേറ്റേഴ്‌സിന്റെ അണിയറ പ്രവര്‍ത്തകര്‍. അതുകൊണ്ട് തന്നെ സാംസ്ക്കാരിക സ്‌റ്റേറ്റായ ടെക്‌സസിലെ ഡാലസില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന നാടകം ലോസ്റ്റ് വില്ല ഡാളസിലെ പ്രദേശവാസികള്‍ക്ക് അനുഭവവേദ്യമാകുമെന്നുതന്നെ കരുതുന്നു. അതുതന്നെ ഭരതകല തീയേറ്റേഴ്‌സ് ആഗ്രഹിക്കുന്നതും. നമ്മുടെ തനത് സംസ്ക്കാരത്തെയും പൈതൃകത്തെയും സമന്യയിപ്പിച്ചുക്കൊണ്ട് തന്മയത്തത്തോടെ അവതരിപ്പിച്ചു നല്ലൊരു ജീവിത സന്ദേശം നല്‍കുകയാണ്  ഭരതകല തീയേറ്റേഴ്‌സിന്റെ പ്രഥമ പ്രധാന ലക്ഷ്യം. ഈ പ്രത്യേകത മനസിലാക്കി കലാ പ്രവര്‍ത്തനത്തിനും കലാകാരന്മാര്‍ക്കും അവസരം നല്‍കി മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസും ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളും സഫലമായ സാഹചര്യം ഒരുക്കിതന്നിരിക്കുന്നു.

ലോസ്റ്റ് വില്ല നാടകത്തിന്റെ കഥ, സംഭാഷണം നിര്‍വഹിചിരിക്കുന്നത് സലിന്‍ ശ്രീനിവാസാണ്. ഗാനരചന ജെസ്സി ജേക്കബ് (ഐര്‍ലാന്റ്  )മധുരതരമായ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സിംപ്‌സണ്‍ ജോണ്‍മാണ്.ഗാനങ്ങള്‍ ആലപിചിരിക്കുന്നത്  സാബു ജോസഫ്, മരീറ്റ ഫിലിപ്പുമാണ്.

സംവിധാനം ഹരിദാസ് തങ്കപ്പനും, സഹ സംവിധാനം അനശ്വര്‍ മാമ്പിള്ളിയും നിര്‍വഹിക്കുന്നു. അഭിനയിക്കുന്നവര്‍ മീനു എലിസമ്പത്ത്, ഐറിന്‍ കലൂര്‍, ഷാന്റി വേണാട്, ഉമാ ഹരിദാസ്, ഷാജു ജോണ്‍, ഷാജി വേണാട്, ജെയ്‌സണ്‍ ആലപ്പാടന്‍, ഷാജി മാത്യു, അനുരഞജ് ജോസഫ്, എബിന്‍ ടി റോയ്, ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി എന്നിവരാണ്. ഇതിനൊടകം സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടിയ ഗാനത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയ് മോഹനാണ്. സൗണ്ട് ആന്റ് ലൈറ്റ് സജി സ്കറിയ രംഗ സജ്ജീകരണം കൃഷ് നായര്‍, ജിപ്‌സണ്‍ ജോണ്‍, ഷാലു ഫിലിപ്പ്. വസ്ത്രാലങ്കാരം ആന്റ് മേക്കപ്പ് ജിജി പി സ്കറിയയുമാണ്.

ലോസ്റ്റ് വില്ലയുടെ പ്രമോഷണല്‍ വീഡിയോയും മ്യൂസിക്കല്‍ ആല്‍ബവും പ്രകാശനകര്‍മ്മം നിര്‍വഹിച്ചിരിക്കുന്നത് ലോക പ്രശസ്ത ഡോക്ടറും, സാഹിത്യാക്കാരനും ഭാഷ പണ്ഡിതനും പ്രാസംഗിക നൃപനുമായ ഡോ. എം.വി പിള്ള യും കവിയും സാഹിത്യ സചിവനും കെ.എല്‍. സ് പ്രസിഡന്റ് ആയ ജോസ് ഓച്ചാലിലും ചേര്‍ന്നായിരുന്നു. സീറോ മലബാര്‍ സഭയുടെ ബിഷപ്പും കൃസ്തീയ ഗാന രചയീതാവുമായ മാര്‍. ജോയ് ആലപ്പാട്ട് ആശീവാദവും, ആശംസകളും നല്‍കുകയുണ്ടായി. മലയാളിയുടെ മനംകവര്‍ന്ന എഴുത്തുക്കാരായ  സക്കറിയ, ബെന്യമിന്‍, പി. എഫ്. മാത്യൂസ്, തമ്പി ആന്റണി, കെ. വി പ്രവീണ്‍ എന്നീവരും മുഖ്യധാര സിനിമ  സീരിയല്‍ പ്രവര്‍ത്തകരും ഭരതകല തീയേറ്റേഴ്‌സിന് ആശംസകള്‍ നേരുകയുണ്ടായിരുന്നു. ജനകീയ എം. എല്‍. എ രാജു എബ്രഹാംന്റെയും ആശംസ ഭരതകലക്ക് നേരിട്ട് ലഭിച്ചിരുന്നു.

ലോസ്റ്റ് വില്ലയുടെ സോങ്ങും, പ്രമോഷണല്‍ വീഡിയോയും കാണുവാന്‍ താഴെ ലിങ്ക് അറ്റാച്ച് ചെയ്തിട്ടുണ്ട്.

ഭരതകല തീയേറ്റേഴ്‌സിന്റെ അടുത്ത  നാടകം "ഇസബെല്‍" ഒരുങ്ങിയിരിക്കുന്നു. അമേരിക്കയിലും, യു കെയിലും, ഐര്‍ലന്റിലും ഒരേസമയം പ്രദര്‍ശിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. "ഇസബെല്‍" ന്റെ കഥ, സംഭാഷണം സലിന്‍ ശ്രീനിവാസ് തന്നെയാണ്.


w

4
മാര്‍ത്തോമാ ഫെസ്റ്റില്‍ ഭരതകലതീയേറ്റേഴ്‌സിന്റെ നാടകം "ലോസ്റ്റ് വില്ല'മാര്‍ത്തോമാ ഫെസ്റ്റില്‍ ഭരതകലതീയേറ്റേഴ്‌സിന്റെ നാടകം "ലോസ്റ്റ് വില്ല'മാര്‍ത്തോമാ ഫെസ്റ്റില്‍ ഭരതകലതീയേറ്റേഴ്‌സിന്റെ നാടകം "ലോസ്റ്റ് വില്ല'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക