Image

അവള്‍ എന്റെതു മാത്രം (ചെറുകഥ: അമ്മു സക്കറിയ)

Published on 01 October, 2019
അവള്‍ എന്റെതു മാത്രം (ചെറുകഥ: അമ്മു സക്കറിയ)
ഗീത എന്റെ മുറപ്പെണ്ണാണ്. അമ്മാവന്റെ മകള്‍. എന്നേക്കാള്‍ രണ്ടുവയസ്സിനിളയതാണ് അവള്‍ .വീടും അടുത്തടുത്താണ്. ഗോപിയേട്ടാ’ എന്നുള്ള അവളുടെ വിളികേട്ടാണ് ഞാന്‍എന്നും രാവിലെ ഉണരുന്നതു തന്നെ. അവള്‍ രാവിലെ ഉണരും. ഉണര്‍ന്നാല്‍ ആദ്യം ഓടുന്നതു ഞങ്ങളുടെ വീട്ടിലേക്കാണ്,എന്നെ വിളിച്ചുണര്‍ത്താന്‍. രാവിലെ അവള്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ ആര്‍ക്കും ഒരു സമാധാനവുമില്ല.

      പാടത്തും പറമ്പിലും തോട്ടിറമ്പിലും എല്ലാം എന്റെ കയ്യില്‍ തൂങ്ങി അവളുണ്ടാകും. “ഗീത ഗോപിക്കുള്ളതാ “എന്നുള്ള വീട്ടുകാരുടെ പറച്ചില്‍ ഞങ്ങളെ കൂടുതലടുപ്പിച്ചു. അവളുടെ സംരക്ഷണം പൂര്‍ണമായും ഞാനേറ്റെടുത്തു. ഞാന്‍ രണ്ടാം ക്ലാസ്സില്‍ എത്തിയപ്പോളാണ് അവളെ സ്കൂളില്‍ ചേര്‍ത്തത്. ഒരേ സ്കൂളിലേക്ക് ഒരുമിച്ചുള്ള യാത്ര അങ്ങനെ ആരംഭിച്ചു. ആരോടെങ്കിലും വഴക്കുണ്ടാക്കാത്ത ഒരു ദിവസവും ഗീതക്കുണ്ടായിരുന്നില്ല. അവിടെനിന്നെല്ലാം അവളെ പിന്തിരിപ്പിച്ചു കൊണ്ടുവരുന്നതു എന്റെ ചുമതലയായിരുന്നു. സ്കൂളിലേക്കുള്ള വഴിയില്‍ ഒന്നുരണ്ടു കടകളുണ്ട്. കടയുടെ മുന്‍പിലെത്തിയാല്‍ ഗീത അവിടെ നില്‍ക്കും. പിന്നെ അവള്‍ക്കു വേണ്ടാത്തതൊന്നുമില്ല.

ഒരുവിധത്തില്‍ അനുനയിപ്പിച്ചു സ്കൂളില്‍ എത്തിക്കുന്നതു വിഷമം പിടിച്ച പണിയായിരുന്നു.

     അങ്ങനെ ഞങ്ങള്‍ വളര്‍ന്നു. എന്റെ സ്കൂള്‍ വിദ്യാഭ്യാസം അവസാനിച്ചു. അവളെ വിട്ടിട്ടു ദൂരെ കോളേജില്‍ പോകുന്നത് എനിക്കു വിഷമമായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ അവളും എന്നോടൊപ്പം കോളജിലേക്കു വരുമല്ലോ എന്നുള്ള സമാധാനത്തില്‍ ഞാന്‍ കോളേജില്‍ ചേര്‍ന്നു.വൈകുന്നേരം വട്ടിലെത്തിയാല്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നാണു പഠിക്കുന്നത്. വീട്ടുകാര്‍ക്കും അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല.

  രണ്ടു വര്‍ഷം വേഗം കടന്നു പോയി. ഗീതയും എന്നോടൊപ്പം കോളേജില്‍ ചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ അടുത്തു. ഞാന്‍ ആ.അ. അവസാനവര്‍ഷം എത്തിയപ്പോഴാണ് അച്ഛന്റെ  അപ്രതീഷിത മരണം. അച്ഛന്‍ ട്രാന്‍സ്‌പോര്‍ട്ടു ബസ്സിലെ െ്രെടവറായിരുന്നു. രാവിലെ ജോലിക്കു പോകുമ്പോള്‍ അച്ഛനു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ജോലിക്കു പോയി രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അമ്മക്കു ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും ഫോണ്‍ വന്നു, അച്ഛനു തീരെ സുഖമില്ലാതെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അതുകൊണ്ട് എത്രയും വേഗം  ഹോസ്പി്റ്റലില്‍ എത്തണമെന്ന്. ഉടന്‍ തന്നെ അമ്മ ഗീതയുടെ അമ്മയേയും കൂട്ടി കൊല്ലത്തള്ള ആശുപത്രിയിലെത്തി. അവിടെ കൂടിയിരുന്ന ആളുകളുടെ മുഖഭാവത്തില്‍ നിന്നുതന്നെ അമ്മക്കു മനസ്സിലായി അച്ഛന്‍ ഞങ്ങളെ വിട്ടുപോയി എന്ന്.

    അച്ഛന്റെ വേര്‍പാട് എനിയ്ക്കും അമ്മക്കും താങ്ങാവുന്നതിലും അധികമായിരുന്നു. വലിയ ബൂദ്ധിമുട്ടില്ലാതെ വീട്ടുകാര്യങ്ങളും എന്റെ വിദ്യാഭ്യാസവും കഴിഞ്ഞു പോയിരുന്നു എന്നല്ലാതെ വലിയ നിക്ഷേപമൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു ജോലി കണ്ടുപിടിക്കുക എന്നുള്ളത് എന്റെ ആവശൃമായിത്തീര്‍ന്നു. ഉന്നത വിദ്യാഭ്യാസത്തിനുള്ള ആഗ്രഹങ്ങളൊക്കെ ഉപേഷിച്ച്  ഒരു െ്രെപവറ്റ് കമ്പനിയില്‍ ജോലിക്കു പ്രവേശിച്ചു.

      ഗീതയുടെ  ഴൃമറൗമശേീി കഴിഞ്ഞ് അവളും പുറത്തിറങ്ങി. മാസ്റ്റര്‍സ് ചെയ്യാന്‍ വിദേശത്ത് എവിടെയെങ്കിലും പോകണമെന്ന് അവള്‍ക്കു വലിയ ആഗ്രഹമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു  വിദേശത്ത് പഠിക്കാന്‍ പോകുന്നതിനെക്കുറിച്ച് ഒത്തിരി സ്വപ്നം കണ്ടതാണ്. പക്ഷെ എനിക്കതിനുള്ള ഭാഗൃം ഇല്ലാതെ പോയി.

       ഗീതക്കു   ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം കിട്ടി. തനിയെ പോകുന്നത്  അവള്‍ക്കു വലിയ വിഷമമായിരുന്നു. പോകാന്‍ നേരം എന്നെ കെട്ടിപ്പിടിച്ച്  ഒരുപാടു കരഞ്ഞു. സാരമില്ല, രണ്ടുവര്‍ഷമല്ലെയുള്ളു വേഗം കഴിഞ്ഞുപോകും എന്നു പറഞ്ഞ് ഞാനവളെ ആശ്വസിപ്പിച്ചു. പോയി കുറെ ദിവസത്തേക്ക് അവള്‍ എന്നും ഫോണ്‍ വിളിക്കുമായിരുന്നു. അവിടത്തെ കാഴ്ചകളെക്കുറിച്ചും കോളജ് വിശേഷങ്ങളും എല്ലാം വിശദമായി പറഞ്ഞു കേള്‍പ്പിച്ചിരുന്നു.സാവധാനം ഫോണ്‍ വിളി കുറഞ്ഞു വന്നു. ചോദിക്കുമ്പോഴൊക്കെ പഠിക്കാന്‍ ധരാളമുണ്ട് എന്ന മറുപടിയാണ് കിട്ടിയിരുന്നത്. ആദ്യമൊക്കെ എന്നെ കാണാത്തതില്‍  ഒത്തിരി വിഷമം കാണിച്ചിരുന്നു. പിന്നീട് ആ വിഷമങ്ങളൊന്നും പറഞ്ഞു കേള്‍ക്കാതെയായി.

       പലപ്പോഴും  അവളുടെ സംസാരത്തില്‍ കൂടെ പഠിക്കുന്ന രാഹുലിനെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. രാഹുല്‍ ഡള്‍ഹിക്കാരനാണ്, പഠിക്കാന്‍ സമര്‍ഥനാണ് എന്നെല്ലാം പറഞ്ഞിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും വെറും സൗഹ്രദത്തില്‍ കൂടുതലായൊന്നും ചിന്തിച്ചിരുന്നില്ല. തന്റെ ഗീതയെക്കുറിച്ചു അതിനപ്പുറത്തേക്കൊന്നും ചിന്തിക്കുവാന്‍ കഴിയുമായിരുന്നില്ല.കഴിഞ്ഞ കുറെ ദിവസങ്ങളായി ഗീതയുടെ ഫോണ്‍ വിളി ഒന്നും വന്നില്ല.  ഞാനും അമ്മാവനും അമ്മായിയും അമ്മയും എല്ലാം ഒത്തിരി വിഷമിച്ചു.അങ്ങോട്ട് വിളിക്കുമ്പോഴെല്ലാം ഫോണ്‍ ഓഫായിരുന്നു.  ഇന്നു രാവിലെ അപ്രതീക്ഷിതമായി ഗീതയുടെ ഫോണ്‍ വന്നു.  ഫോണ്‍ എടുത്ത് ഹലോ’ എന്നു പറഞ്ഞപ്പോഴെ  ഗോപിയേട്ടന്‍ എന്നോട് ക്ഷമിക്കണം എന്ന മറുപടിയാണ് കിട്ടിയത്. അവള്‍ക്കു എന്തെങ്കിലും അസുഖമായിട്ടായിരിക്കും വിളിക്കാതിരുന്നത്, അതിനു ക്ഷമ ചോദിച്ചതായിരിക്കാം  എന്നാണ് ആദൃം കരുതിയത്. പക്ഷെ പിന്നീടവള്‍ പറഞ്ഞതു കേട്ട് ഒരുനിമിഷത്തേക്ക് ഞാനാകെ മരവിച്ചുപോയി. തല കറങ്ങുന്നു, കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ. ഞാന്‍ അടുത്തു കണ്ട കസേരയിലേക്ക് ഒരു വിധത്തില്‍ ഇരുന്നു. ഫോണ്‍ കയ്യില്‍ നിന്നു വീണുപോയത് അറിഞ്ഞതേയില്ല.

       ഗോപീ നീയെന്താ കണ്ണും തുറന്നിരുന്ന് ഉറങ്ങുകയാണോ ,എന്നുള്ള അമ്മയുടെ ചോദൃം കേട്ടപ്പോഴാണ് സുബോധത്തിലേക്ക്  തിരികെ വന്നത്. കേട്ടതൊന്നും വിശ്വസിക്കാനായില്ല. താന്‍ തന്റെ ജീവന്റെ ജീവനായി സ്‌നേഹിച്ചിരുന്ന , തന്റെതായി മാത്രം കരുതിയിരുന്ന ഗീത രാഹുലി ന്റെ ഭാര്യയായിരിക്കുന്നു. അവള്‍ക്കു എങ്ങനെ എന്നെ മറന്നു മറ്റൊരാളുടെ ഭാര്യയാകാന്‍ കഴിഞ്ഞു . ഇത്രയും നാള്‍ ഞാന്‍ പകര്‍ന്നു നല്‍കിയ സ്‌നേഹത്തെ എങ്ങനെ തട്ടിക്കളയാനായി .?

     ഓര്‍മ്മകളുടെ കുത്തിയൊഴുക്കില്‍ ഞാന്‍ പിടയുകയണ്. എന്തു ചെയ്യണമെന്നറിയില്ല. ഇരുപത്തിമൂന്നു വര്‍ഷം എന്റെ എല്ലാമെല്ലാമായി ജീവിച്ച ഗീത ഇന്നു എനിക്ക് ആരുമല്ലാതായി ത്തീര്‍ന്നു. ഭൂമി കീഴ്‌മേല്‍ മറിയുന്നതുപോലെ. എന്നിട്ടും എനിക്കു ഗീതയെ  ശപിക്കാനാവുന്നില്ല , വെറുക്കാനും. മനസ്സുകൊണ്ട്  ഇന്നും അവള്‍  എന്റെതാണ്. എന്റെതു മാത്രം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക