Image

ഏതു രാജ്യത്തില്‍ നിന്നും ആയുധം വാങ്ങാന്‍ ഇന്ത്യയ്ക്ക് അധികാരമുണ്ടെന്ന് മന്ത്രി ജയ്ശങ്കര്‍

Published on 01 October, 2019
ഏതു രാജ്യത്തില്‍ നിന്നും ആയുധം വാങ്ങാന്‍ ഇന്ത്യയ്ക്ക് അധികാരമുണ്ടെന്ന് മന്ത്രി ജയ്ശങ്കര്‍
വാഷിങ്ടണ്‍: അമേരിക്കയുടെ ഉപരോധത്തിന് വഴങ്ങാതെ റഷ്യയില്‍ നിന്നും പ്രതിരോധ മിസൈല്‍ വാങ്ങാനുള്ള  അവകാശം ഇന്ത്യക്കുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഏതു രാജ്യത്തില്‍ നിന്നും പ്രതിരോധ ആയുധങ്ങള്‍ വാങ്ങണമെന്നതില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും ഒരു രാജ്യത്തിനും അത് തടയാനുള്ള അധികാരമില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു. യു.എസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ജയ്ശങ്കറന്‍െറ പ്രതികരണം.

റഷ്യയില്‍ നിന്നോ അമേരിക്കയില്‍ നിന്നോ ആയുധങ്ങള്‍ വാങ്ങണമെന്നോ വാങ്ങരുതെന്നോ പറയാന്‍ ഒരു രാജ്യത്തിനും അധികാരമില്ല. തെരഞ്ഞെടുക്കാനുള്ള അവകാശം നമ്മുക്കുണ്ടെന്നും അത് തിരിച്ചറയണമെന്നും ജയ്ശങ്കര്‍ പറഞ്ഞു.

2017ല്‍ മറ്റ് രാജ്യങ്ങള്‍ വന്‍ ആയുധ ഇടപാടുകള്‍ നടത്തുന്നതിന് റഷ്യക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. നാറ്റോ സഖ്യകഷിയായ തുര്‍ക്കി റഷ്യയില്‍ നിന്ന് എസ്400 സാങ്കേതികത സ്വന്തമാക്കുന്നതിനെയും അമേരിക്ക വിലക്കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ഉപരോധം മറികടന്ന് ഇന്ത്യ റഷ്യയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 520 ദശലക്ഷം മുടക്കി അഞ്ച് എസ്400 മിസൈല്‍ സാങ്കേതികത  ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക