Image

മോദിയുടെ ട്രമ്പിനുള്ള പിന്തുണ: വിശദീകരണവുമായി വിദേശമന്ത്രി ജയശങ്കര്‍

Published on 01 October, 2019
മോദിയുടെ ട്രമ്പിനുള്ള പിന്തുണ: വിശദീകരണവുമായി വിദേശമന്ത്രി ജയശങ്കര്‍
വാഷിംഗ്ടണ്‍, ഡി.സി: ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കിടെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്യുന്ന തരത്തില്‍ മോദി നടത്തിയ പ്രസ്താവനയ്ക്ക് വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍.

പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഇന്ത്യയ്ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേക പക്ഷമില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു.

മോദി നടത്തിയ അബ് കി ബാര്‍ ട്രമ്പ് സര്‍ക്കാര്‍ എന്ന പ്രസ്താവന, തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമായിരുന്നെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ ട്രമ്പ് പറയാറുള്ള പ്രചാരണ വാക്യം പരാമര്‍ശിക്കുക മാത്രമാണ് മോദി ചെയ്തതെന്ന് ജയ്ശങ്കര്‍ വിശദീകരിച്ചു.

'പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് വളരെ ശ്രദ്ധയോടെ പരിശോധിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രമ്പ് ജനങ്ങളോട് പറയാറുള്ള വാചകം തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്- ജയശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് നല്ലകാര്യമാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൗഡി മോദി പരിപാടിക്കിടെ 'ഒരിക്കല്‍ കൂടി ട്രമ്പ് സര്‍ക്കാര്‍' എന്ന മുദ്രാവാക്യത്തോടെയാണ് മോദി ട്രംപിനെ വേദിയിലേയ്ക്ക് സംസാരിക്കാന്‍ ക്ഷണിച്ചത്.ഡമോക്രാറ്റുകള്‍ക്കു മുന്‍തൂക്കമുള്ള ഹൂസ്റ്റണിലെ ഇന്ത്യക്കാരുടെ വോട്ട് തേടുകയാണ് ഹൗഡി മോദി പരിപാടിയിലൂടെ ട്രമ്പ് ചെയ്തതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ ഇടപെട്ടത് നയതന്ത്ര കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയില്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു. കാലങ്ങളായി ഇന്ത്യ പിന്തുടരുന്ന വിദേശനയത്തിന്റെ ലംഘനമാണ് പ്രധാനമന്ത്രി മോദി ഹൂസ്റ്റണ്‍ വേദിയില്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടോ ഡെമോക്രാറ്റുകളോടോ പക്ഷംപിടിക്കാത്ത നയമാണ് ഇതുവരെ ഇന്ത്യ എടുത്തിരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം നയതന്ത്ര കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവില്ലായ്മ പരിഹരിച്ചതിന് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് നന്ദി അറിയിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

നമ്മുടെ പ്രധാനമന്ത്രിക്ക് നയതന്ത്രത്തിലുള്ള കഴിവില്ലായ്മ മൂടിവെച്ചതിന് താങ്കളോട് നന്ദി അറിയിക്കുന്നു. പക്ഷം പിടിച്ച് ട്രംപിന് മുഖസ്തുതി നടത്തിയ മോദിയുടെ പ്രകടനം ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മില്‍ വലിയ പ്രശ്നങ്ങള്‍ക്ക്കാരണമായിട്ടുണ്ട്. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നയതന്ത്ര കാര്യങ്ങളില്‍ താങ്കള്‍ അദ്ദേഹത്തിന് കുറച്ച് പരിശീലനം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Join WhatsApp News
കള്ളനെ ഉടനെ പൂട്ടും 2019-10-01 10:49:34
(കള്ളനെ വഴിയില്‍ മുട്ടും
കണ്ടാലുടനേ തട്ടും... എന്ന രീതി )

കള്ളനെ ഉടനെ പൂട്ടും 
കൂടുള്ളോരേം പൂട്ടും
രാജ്യം സ്വതന്ത്രമാകും 
നമ്മുടെ രാജ്യം സ്വതന്ത്രമാകും

കണ്ടാൽ നല്ലൊരു യോഗ്യൻ 
കയ്യിലിരിപ്പോ തട്ടിപ്പ് 
നാട്ടാരെല്ലാം കൂടി 
കള്ളനെ ഇപ്രാവശ്യം  പൂട്ടും 

ഇവനെ നാട് കടത്തേണം 
റഷ്യയിലേക്ക് കടത്തേണം 
അവിടെ പോകാൻ മടിയാണേൽ 
യൂക്കേറിനിലേക്ക് കടത്തേണം 

ഇനാം ചക്കിയുമൊന്നിച്ച് 
കൂട്ട് കൂടാൻ നോക്കുന്ന 
മരപ്പട്ടി നീ നോക്കിക്കോ 
നിന്റെ തത്തതരിക്കിടെയിവിടെ 
വിലപ്പോകില്ല സൂക്ഷിച്ചോ .
CID Moosa 2019-10-01 15:57:32
ട്രംപ് ശിങ്കിടികൾ എവിടെപ്പോയി? 
ശിങ്കിടി കുട്ടന്‍ 2019-10-01 16:11:14
സിങ്കിടികള്‍ വഴിവക്കില്‍ നിന്ന് മെഗാ തൊപ്പി വില്‍ക്കുന്നു ലോയര്മാര്‍ക്ക് പണം കൊടുക്കാന്‍. 
വാര്‍ത്തകള്‍ 4 മണി 2019-10-01 16:42:51


വാര്‍ത്തകള്‍ ചുരുക്കത്തില്‍ 4മണി

Congressman Christopher Collins Pleads Guilty To Insider Trading Scheme And Lying To Federal Law Enforcement Agents

Evangelical leader says impeaching Trump would anger ‘600 million Americans’ (U.S. population is only 330 million)

During a sales trip to India in February 2018, Donald Trump Jr., along with Trump Organization partners there, offered early buyers of Trump-branded condo units in New Delhi a controversial incentive:  to eldest son during a private New York reception. Last week, Tribeca Developers and M3M India Ltd.—the two Indian real-estate firms the Trump Organization partnered with on the project—followed through on this promise by flying around 100 homebuyers to the United States to meet with Donald Trump Jr. at a Trump golf course in the Bronx, according to Indian press reports .

rom William Barr to Rudy Giuliani, Mike Pence to Mike Pompeo, it seems "All the President's Men" are embroiled in the scandal surrounding Trump's call with Ukraine.

more victims of trade war show up. This one expected. When farmers get slammed, they cut back large expenses like tractors. Purchases at John Deere have fallen badly. So joining those who lost their jobs in Louisiana steel mill, 150 just laid off at Deere in Illinois

Pompeo says State Dept. officials WILL NOT show up for scheduled impeachment depositions this week. He is the one who grilled Hilary for 11 hrs.

CID Moosa 2019-10-01 20:59:35
ഓരോരുത്തൻ ചെന്ന് ചാടുന്ന ഏടാകൂടമേ 
President Trump’s personal attorney, Rudy Giuliani, has procured his own attorney to represent him during upcoming congressional inquiries. The New York Times reports that Giuliani’s longtime friend, Jon Sale, will be representing him. Sale is a Miami-based attorney at the firm Nelson Mullins, who also served as an assistant special Watergate prosecutor under special prosecutors Archibald Cox and Leon Jaworski.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക