Image

ശാരദ ചിട്ടി തട്ടിപ്പ്: സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രാജീവ് കുമാറിന് മുന്‍കൂര്‍ ജാമ്യം

Published on 01 October, 2019
ശാരദ ചിട്ടി തട്ടിപ്പ്: സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രാജീവ് കുമാറിന് മുന്‍കൂര്‍ ജാമ്യം

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് ആശ്വാസം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രാജീവ് കുമാറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു

.

കല്‍ക്കത്ത ഹൈക്കോടതി ആണ് ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ ബോണ്ടിന്മേലും കല്‍ക്കത്ത വിട്ടു പോകരുതെന്ന ഉപാധിയോടെയുമാണ് ജാമ്യം.


കേസില്‍ സിബിഐ അറസ്റ്റ് ഭീഷണി നേരിടുന്ന രാജീവ് കുമാര്‍ ഇപ്പോള്‍ ഒളിവിലാണ്. ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കെ പ്രതികള്‍ക്ക് വേണ്ടി കേസിലെ തെളിവുകള്‍ നശിപ്പിച്ചു എന്നാണ് രാജീവ്‌ കുമാറിനെതിരായ സിബിഐ കണ്ടെത്തല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക