Image

മേരിലാന്‍ഡില്‍ തിരിച്ചറിയല്‍ രേഖകളില്‍ ഇനി മൂന്നാം വര്‍ഗ ലിംഗം രേഖപ്പെടുത്താം

(ജോസഫ് എബ്രഹാം) Published on 30 September, 2019
മേരിലാന്‍ഡില്‍ തിരിച്ചറിയല്‍ രേഖകളില്‍ ഇനി മൂന്നാം വര്‍ഗ ലിംഗം രേഖപ്പെടുത്താം
ഒക്ടോബര്‍ ഒന്നാം തിയതി മുതല്‍ മേരിലാന്‍ഡ് സ്‌റ്റേറ്റിലെ െ്രെഡവിംഗ് ലൈസന്‍സുകളിലും  തിരിച്ചറിയല്‍ കാര്‍ഡുകളിലും ‘എക്‌സ്’ (ഃ) എന്ന പുതിയൊരു ലിംഗം രേഖപ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി. പുതിയ ചട്ടങ്ങള്‍ പ്രകാരം പുരുഷന്‍ എന്നത് സ്ത്രീ എന്നോ  സ്ത്രീ എന്നത് പുരുഷനെന്നോ ആര്‍ക്കും ഉചിതം പോലെ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താം.

സ്ത്രീ എന്നോ പുരുഷനെന്നോ സ്വയം അടയാളപ്പെടുത്താന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക് അവരുടെ ലിംഗം ‘എക്‌സ്’ എന്നുരേഖപ്പെടുത്താം.  ഇപ്രകാരംരേഖകളില്‍ ലിംഗഭേദം വരുത്തുന്നതിനു  വളരെ ലളിതമായ നടപടിക്രമമാണുള്ളത്.ലിംഗമാറ്റ ആവശ്യം  കാണിച്ചുകൊണ്ട് ഒരു അപേക്ഷ സമര്‍പ്പിക്കുക മാത്രം ചെയ്താല്‍ മതി.അപേക്ഷക്കൊപ്പം യാതൊരുവിധ മെഡിക്കല്‍രേഖകളും ഹാജരാക്കേണ്ടതില്ല എന്നുള്ളത് നടപടികളെ അതീവ ലളിതമാക്കുന്നു.

നിലവില്‍ ഇതുവരെ  തിരിച്ചറിയല്‍ രേഖകളില്‍  ലിംഗമാറ്റം രേഖപ്പെടുത്തുന്നതിന്  മെഡിക്കല്‍ രേഖകള്‍ ആവശ്യമായിരുന്നു. മാത്രവുമല്ല സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്ന ലിംഗഭേദം മാത്രമേ സാധ്യമായിരുന്നുള്ളൂ താനും.ഒരാളുടെ ലൈഗീകസ്വത്വം എന്നത് പുറമെയുള്ള രൂപാദിഭാവങ്ങളിലല്ല  മറിച്ചു താന്‍ ആരാണെന്നു അവന്റെ അല്ലെങ്കില്‍ അവളുടെ ഉള്ളിലുള്ള തിരിച്ചറിവിലാണ് കുടികൊള്ളുന്നതെന്നെ കാഴ്ചപ്പാടിലുള്ള ഈ പുതിയ നടപടിക്രമങ്ങള്‍   ട്രാന്‍സ് ജെന്‍ഡേര്‍സിനുമറ്റു ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്കും ഗുണകരമാകുമെന്നും അതുവഴി അവര്‍ക്കനുകൂലമായ പല സമൂഹ്യമാറ്റത്തിനും ഇടയൊരുക്കും എന്ന വിശ്വാസമാണ് പൊതുവേയുള്ളത്. 

എന്നിരുന്നാലും തിരിച്ചറിയല്‍ രേഖകളില്‍  യഥേഷ്ടം എപ്പോള്‍ വേണമെങ്കിലും ലിംഗമാറ്റവും അതിനനുസരിച്ച് തിരിച്ചറിയല്‍ രേഖകളിലെ  ഫോട്ടോയില്‍ രൂപമാറ്റം വരുത്താന്‍ കഴിയുമെന്നതും വളരെ ആശങ്കയുളവാക്കുന്നുവെന്നാണ്  ക്രമസമാധാന ചുമതലക്കാരായ  ചില പോലീസുദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക