Image

കലികാലം-(കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)

സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി Published on 30 September, 2019
കലികാലം-(കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
ജീവിതം കാടുകയറുന്നു
കാട്ടിലെമൃഗം പോല്‍ നാം
അലക്കുന്നു, അലറുന്നു.
കാട്ടുസംസ്‌ക്കാരം വീണ്ടും
നമ്മെ കീഴ്‌പ്പെടുത്തുന്നു.
മരം വെട്ടിയും, തീഇട്ടും
നാം പലതും സൃഷ്ടിയ്ക്കുന്നു, സംഹരിയ്ക്കുന്നു.
നമ്മുടെ നിലനില്‍പ്പിനുപോലും
നാം അറിഞ്ഞും അറിയാതെയും
ചോദ്യം ചെയ്യുമ്പോള്‍
അതിനായി ആശയവിനിമയം നടത്തുമ്പോള്‍
സ്വയം കൊമ്പിലിരുന്ന് കൊമ്പുമുറിയ്ക്കുന്നതുപോലെ
നാം സ്വയം തീരുകയോ!
സകലതും മാറിമറിയുംകാലം
കലിതുള്ളി പെരുമഴപെയ്യും കാലം
ഇടിവെട്ടി മരങ്ങള്‍ പിഴുതുവീഴും കാലം
മണ്ണൊലിപ്പും, മലവെള്ളപ്പാച്ചിലും
നിറഞ്ഞകാലം-ഒരു കലികാലം

കലികാലം-(കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
Join WhatsApp News
amerikkan mollakka 2019-09-30 15:42:28
ജോർജ് സാഹേബ് ഇങ്ങടെ കബിതകൾ 
ബായിക്കാറുണ്ട്.  ബെസമം തോന്നരുത് 
അങ്ങട് പോരാ.. ഇമ്മക്ക് വിദ്യാധരൻ 
സാഹിബ് എന്ത് പറയുന്നു എന്ന് നോക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക