Image

പലപ്പോഴും ഷോട്ട് കടലിന്റെ അടിയിലാണ്. മാസ്‌ക് വയ്ക്കാന്‍ പോലും ട്രെയിനിംഗ് ആവശ്യമാണ്

Published on 30 September, 2019
പലപ്പോഴും ഷോട്ട് കടലിന്റെ അടിയിലാണ്. മാസ്‌ക് വയ്ക്കാന്‍ പോലും ട്രെയിനിംഗ് ആവശ്യമാണ്

മി'യ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. വിനായകനാണ് ചിത്രത്തിലെ നായകന്‍. ലക്ഷദ്വീപിനെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. കടലിലെ കൊമ്ബന്‍ സ്രാവുകളെ വേട്ടയാടി പിടിക്കുന്ന പരുക്കന്‍ കഥാപാത്രമാണ് വിനായകന്റേത്. എന്നാല്‍ ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് വിനായകന്‍ ചിത്രത്തില്‍ അഭിനയിച്ചതെന്ന് പറയുകയാണ് കമല്‍. സിനിമയുടെ കഥപറഞ്ഞപ്പോള്‍, തനിക്ക് നീന്താനൊന്നും അറിഞ്ഞുകൂടെന്നായിരുന്നു വിനായകന്‍ ആദ്യം പറഞ്ഞതെന്നും കമല്‍ പറയുന്നു.


'സെറ്റില്‍ ഭയങ്കര കോപ്പറേറ്റീവ് ആയിരുന്നു വിനായകന്‍. ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്തുചെയ്യാനും തയ്യാറായിരുന്നു. ഞാന്‍ ആദ്യം കഥപറഞ്ഞപ്പോള്‍ തന്നെ വിനായകന്‍ എന്നോടു പറഞ്ഞത്, സാറെ എനിക്ക് നീന്താനൊന്നും അറിയില്ല പക്ഷേ ഈ കഥാപാത്രമാകുമ്ബോള്‍ ഞാന്‍ കടലില്‍ എന്തും ചെയ്യും. സാര്‍ എന്നോട് എന്തു പറഞ്ഞാലും ഞാന്‍ കടലില്‍ ഇറങ്ങി ചാടേ ചാവേ എന്തുവേണേലും ചെയ്യും. കടലില്‍ ചാവാന്‍ വരെ തയ്യാറായിട്ട് വന്ന ആളാണ് അയാള്‍. ആ ഒരു സ്പിരിറ്റ് പുള്ളിക്കുണ്ടായിരുന്നു.പഠിച്ച്‌ കഷ്ടപ്പെട്ടാണ് അയാള്‍ ചെയ്തത്. നീന്താന്‍ അറിഞ്ഞാല്‍ പോരാ, പലപ്പോഴും ഷോട്ട് കടലിന്റെ അടിയിലാണ്.


മാസ്‌ക് വയ്ക്കാന്‍ പോലും ട്രെയിനിംഗ് ആവശ്യമാണ്. അതുകഴിഞ്ഞ് ടേക്ക് സമയത്ത് മാസ്‌ക് മാറ്റി ബ്രെഡ്ത്ത് പിടിച്ചിട്ടാണ് അഭിനയിക്കുന്നത്. എത്രനേരം ബ്രെഡ്ത്ത് പിടിക്കാന്‍ പറ്റുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് ചലഞ്ചാണ്. ഒന്നരമിനിട്ടൊക്കെ ബ്രെഡ്ത്ത് കണ്‍ട്രോള്‍ ചെയ്ത് പിടിച്ചിട്ടാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ശ്വാസം കിട്ടാത്ത അവസ്ഥയില്‍ മാസ്‌ക് തിരിച്ചുവയ്ക്കാന്‍ അടയാളം കാണിക്കാം. എന്നാല്‍ മാസ്‌ക് തിരിച്ചു വയ്ക്കുമ്ബോള്‍ കറക്‌ട് അല്ലായെന്നുണ്ടെങ്കില്‍ ജീവന്‍ വരെ നഷ്ടമാകുമെന്നും വിനായകന്‍ പറഞ്ഞു'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക