Image

ചിത്രത്തിന്റെ പേര് ടിപ്പു സുല്‍ത്താന്‍ എന്നല്ല, സുല്‍ത്താന്‍ എന്നാണ്

Published on 30 September, 2019
ചിത്രത്തിന്റെ പേര് ടിപ്പു സുല്‍ത്താന്‍ എന്നല്ല, സുല്‍ത്താന്‍ എന്നാണ്

കാര്‍ത്തിയെ നായകനാക്കി റെമോ ഫെയിം ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സുല്‍ത്താന്‍. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ഒരു കൂട്ടമാളുകള്‍ തടഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. തമിഴ്നാട്ടിലെ ദിണ്ടിക്കല്ലിലായിരുന്നു സംഭവം.


സിനിമയുടെ പേര് സുല്‍ത്താന്‍ ആണെന്നും ടിപ്പു സുല്‍ത്താനുമായി സിനിമയ്ക്ക് യാതൊരു ബന്ധമില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. 'സിനിമയുടെ പേര് സുല്‍ത്താന്‍ എന്നാണ്. ഇത്‌ ടിപ്പു സുല്‍ത്താന്റെ ചരിത്ര പശ്ചാത്തലത്തെയോ അവലംബിച്ചുള്ള സിനിമയല്ല. സ്വയം പബ്ളിസിറ്റി നേടാന്‍ ചില വ്യക്തികളും സംഘടനകളുമാണ് ചിത്രത്തിനെതിരെ എത്തിയിട്ടുള്ളതെന്നും' നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.


കാര്‍ത്തിക്ക് പുറമെ രശ്മിക മന്ദാന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രം ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന, ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന കഥയാണെന്ന് പറഞ്ഞു കൊണ്ടാണ് ഒരു സംഘം ആളുകള്‍ ഷൂട്ടിംഗ് തടഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക