Image

ഇറ്റലിയില്‍ വിധവകളുടെ പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചു

Published on 08 May, 2012
ഇറ്റലിയില്‍ വിധവകളുടെ പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചു
മിലാന്‍: ഇറ്റലിയില്‍ സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്‌ത നൂറില്‍പ്പരം പുരുഷന്മാരുടെ വിധവകള്‍ പ്രതിഷേധ സംഗമം നടത്തി. സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക്‌ പോവുകയാണെന്നും ഇതിന്‌ ഉത്തരവാദി സര്‍ക്കാരാണെന്നും സംഗമത്തിന്‌ നേതൃത്വം നല്‍കിയ ടിസാന മറോന വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ചെറുകിട ബിസിനസുകാരും ആര്‍ട്ടിസ്റ്റുകളുമാണ്‌ ആത്മഹത്യ ചെയ്‌തവരില്‍ ഏറിയ പങ്കും. സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന ഗ്രീസിന്റെ അവസ്ഥയിലേക്ക്‌ തന്നെയാണ്‌ ഇറ്റലിയും നീങ്ങുന്നതെന്ന്‌ പ്രതിഷേധക്കാര്‍ പറഞ്ഞു. നിശബ്ദതയാണ്‌ വലിയ ശബ്ദമുള്ള വാക്കിനേക്കാള്‍ ഫലപ്രദമെന്നും അതിനാലാണ്‌ നിശബ്ദ പ്രതിഷധവുമായി രംഗത്തെത്തിയതെന്നും അവര്‍ പറഞ്ഞു. നിയമ ഭേദഗതി നടത്തി സര്‍ക്കാര്‍ തകര്‍ന്ന കുടുംബങ്ങളെ രക്ഷിക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും സംഗമത്തിന്റെ കോ-ഓഡിനേറ്റര്‍ എലിസബത്ത്‌ ബിനാച്ചി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക