Image

ചിക്കാഗോ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ചിക്കാഗോ റീജിയന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു

പി.പി. ചെറിയാന്‍ Published on 30 September, 2019
 ചിക്കാഗോ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ  ചാപ്റ്റര്‍ ചിക്കാഗോ റീജിയന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍  ചിക്കാഗോ റീജിയന്‍ പ്രസിഡന്റ്  പ്രോ . തമ്പി മാത്യുവിന്റെ അദ്ധ്യ ക്ഷതയില്‍ മൌണ്ട്  പ്രോസ്‌പെക്റ്റില്‍ ഉള്ള സിഎം എ ഹാളില്‍ വച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ച് മഹാത്മാ ഗാന്ധിജി യുടെ 150 ആം  ജന്‍മ ദിനം ആഘോഷിച്ചു .യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഐ ഓ സി  ചെയര്മാനും പ്രമുഖ അമേരിക്കന്‍ സയന്റിസ്റ്റും, ചിന്തകനും, അനേകം വ്യവസായങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും ഉടമയും, ബഹു രാഷ്ട്ര  തലവന്മാരുടെ   ഉപദേഷ്ടാവും, ഗാന്ധിയന്‍ ആശയങ്ങളുടെ ഉപത്ഞാ താവും  ഒക്കെ ആയ ഡോ സാം പിട്രോഡാ പ്രധാന അഥിതി ആയി പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

        ലോകം കണ്ട അപൂര്‍വം ചിന്തകരില്‍ ഒരാളും ലോകത്തിന് വെളിച്ചം പകരാനും ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ത്തിന്റെ ദിശ മാറ്റിക്കൊണ്ട് അഹിംസ , അക്രമരാഹിത്യം, തുടങ്ങിയ  ആയുധവുമായി ലോകത്തിന് മാതൃകയായി സ്വാതന്ത്ര്യത്തിന്റെ വെള്ളിക്കതിരുകള്‍ ഭാരതത്തിനു സമ്മാനിച്ച ബാപ്പുജി എന്ന് വിളിക്കപ്പെട്ടിരുന്ന മഹാത്മാ ഗാന്ധി എന്നെന്നും അനുസ്മരിക്കപ്പെടുമെന്ന്   ഡോ പിട്രോഡജി പറഞ്ഞു . അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ ഭക്തി പൂര്‍വവും  ബഹുമാനത്തോടും ആദരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ചിന്തകള്‍ എന്നെന്നും നില നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

     ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ  ചാപ്റ്ററിന്റെ ചെയര്മാനും ചിക്കാഗോയിലെ ഇന്ത്യന്‍ ഓവര്‍സീസ്  കോണ്‍ഗ്രസിന്റെ  മുന്‍ പ്രസിഡന്റ്‌റും ആയിരുന്ന  തോമസ് മാത്യു പടന്നമാക്കല്‍ , ഐ ഓ സി കേരളാ  ചാപ്റ്റര്‍ വൈസ് പ്രസിഡണ്ടും മുന്‍ ചിക്കാഗോ റീജിയന്‍ പ്രസിഡന്റുമായ സതീ ശന്‍ നായര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും, ഐഒസി സ്ഥാപക നേതാവും കിന്ഫ്രാ ഡയറക്ടറും ആയ പോള്‍ പറമ്പി , ഐ ഓ സി യൂത്ത് ലീഡര്‍  എ ബിന്‍ കുര്യാക്കോസ് ,ഗോപിയോ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സണ്ണി കളത്തക്കല്‍  , കേരളാ  അസോസിയേഷന്‍ പ്രസിഡന്റ് ഡോ ജോര്‍ജ് പാലമറ്റം തുടങ്ങിയ പ്രമുഖര്‍ യോ ഗത്തില്‍ പങ്കെടുത്തു  സംസാരിച്ചു.

    യോഗത്തില്‍ വച്ചു ഐ ഓ സി യുടെ സുഗമമായ പ്രവത്തനങ്ങള്‍ക്ക് സഹായമായി ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് കൂടുതല്‍ ഭാര വാഹികളെ  നിയമിക്കുന്നതിന്റെ  ഭാഗമായി കേരളാ  ചാപ്റ്ററിന്റെ സെക്രട്ടറി ആയി ശ്രീമതി ജെസ്സി റിന്‍സിയെ നിയമിച്ചു കൊണ്ട്  നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ചെ യ ര്‍ മാന്‍  തോമസ് മാത്യു  പ്രസിഡന്റ് ലീല മാരെററ്, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, എന്നിവര്‍ ഒപ്പിട്ട നിയമന ഉത്തരവ്  ഐ ഓ സി, യൂ എസ് എ ചെയര്മാന്  ഡോ സാം പിട്രോഡാ , ഐ ഓ സി, യു എസ് എ കേരളാ  ചാപ്റ്റര്‍ നാഷണല്‍  ചെയര്മാന് തോമസ് മാത്യു പടന്നമാക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ശ്രീമതി ജെസ്സി റിന്‍സിക്ക് കൈമാറി.

        .ഐ ഓ സി ചിക്കാഗോ എക്‌സി .വൈസ് പ്രസിഡന്റ്  ജോസി കുരിശിങ്കല്‍,ഐ ഓ സി ചിക്കാഗോ  വൈസ് പ്രസിഡന്റ് ശ്രീ ഹെറാള്‍ഡ് ഫിഗരേഡോ,ഐ ഓ സി ചിക്കാഗോ ട്രെഷറര്‍ ശ്രീ ആന്റോ കവലക്കന്‍ .ശ്രീ പ്രതീഷ് തോമസ്, ശ്രീ  ജോസി ജെയിംസ്, ശ്രീ അച്ചന്‍കുഞ്ജ്, മാത്യു, ശ്രീ കുര്യാക്കോസ് ചാക്കോ, ശ്രീ സജി തയ്യില്‍, തോമസ് പതിനഞ്ചില്‍ പറമ്പില്‍, ജോസഫ് നാഴിയന്‍പാറ, ഈശോ കുരിയന്‍, തരുണ്‍ തയ്യില്‍, സിബി എര്‍നാട്ട്, ജോര്‍ജ് വര്‍ഗീസ്, സോണി പോള്‍, ത്രേസിയാമ്മ ചാക്കോ, നീനു പ്രതീഷ്, റിന്‍സി കുരിയന്‍, ജെയിംസ് ചാക്കോ, അലക്‌സാണ്ടര്‍ മാത്യു, ജെയിംസ് തലക്കന്‍, തമ്പി, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

        ഐ ഓ സി യുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും കൂടുതല്‍ അഗങ്ങളെ ചേര്‍ക്കുന്നതിനും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാന്‍ എല്ലാ കോണ്‍ഗ്രസ് അനുഭാവികളുടെയും സഹകരണം അഭ്യര്‍്ഥിക്കുന്നതിനും യോഗം തീരുമാനിച്ചു. വിഭാഗ്യ ചിന്തകള്‍ തെരഞ്ഞെടുപ്പുകളില്‍ വരുത്തുന്ന അപജയങ്ങളെ കണ്ട് ഐക്യത്തോടെ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്ന ഒരു  കോണ്‍ഗ്രസ് കൂട്ടായ്മക്കെ ഇന്ത്യയെ രക്ഷിക്കുവാന്‍   സാധിക്കുവെന്ന് യോഗത്തില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നു
    സജി കുരിയന്‍ കൃതത്ജത രേഖപ്പെടുത്തി. ശ്രീമതി ജെസ്സി റിന്‍സി യോഗത്തിന്റെ എം സി ആയിരുന്നു.

 ചിക്കാഗോ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ  ചാപ്റ്റര്‍ ചിക്കാഗോ റീജിയന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
 ചിക്കാഗോ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ  ചാപ്റ്റര്‍ ചിക്കാഗോ റീജിയന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
 ചിക്കാഗോ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ  ചാപ്റ്റര്‍ ചിക്കാഗോ റീജിയന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
 ചിക്കാഗോ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ  ചാപ്റ്റര്‍ ചിക്കാഗോ റീജിയന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
 ചിക്കാഗോ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ  ചാപ്റ്റര്‍ ചിക്കാഗോ റീജിയന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
 ചിക്കാഗോ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ  ചാപ്റ്റര്‍ ചിക്കാഗോ റീജിയന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
 ചിക്കാഗോ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ  ചാപ്റ്റര്‍ ചിക്കാഗോ റീജിയന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക