Image

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ ഡോ. എം.എസ് സുനിലിനെ ആദരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 29 September, 2019
മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ ഡോ. എം.എസ് സുനിലിനെ ആദരിച്ചു
ചിക്കാഗോ: പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും ഭാരത സര്‍ക്കാരിന്റെ 2017-ലെ നാരീശക്തി അവാര്‍ഡ് ജേതാവുമായ ഡോ. എം.എസ് സുനിലിനെ മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ (മാര്‍ക്ക്) ആദരിച്ചു. ഹ്രസ്വ സന്ദര്‍ശനത്തിനായി ചിക്കാഗോയില്‍ എത്തിയ സുനില്‍ ടീച്ചറെ സെപ്റ്റംബര്‍ പത്താംതീയതി ചൊവ്വാഴ്ച കൂടിയ പൊതുയോഗത്തില്‍ വച്ചാണ് ആദരിച്ചത്.

മാര്‍ക്ക് അഡൈ്വസറി ബോര്‍ഡ് അംഗം സ്കറിയാകുട്ടി തോമസ് ടീച്ചറെ യോഗത്തിനു പരിചയപ്പെടുത്തുകയും സ്വാഗതം നേരുകയും ചെയ്തു. പ്രസിഡന്റ് യേശുദാസ് ജോര്‍ജ്, സെക്രട്ടറി ജോസഫ് റോയി, കിന്‍ഫ്ര ഡയറക്ടര്‍ പോള്‍ പറമ്പി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ടീച്ചര്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്കായി മാര്‍ച്ച് രണ്ട് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയതിനെ അനുമോദിക്കുകയും ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തു. മാര്‍ക്ക് ഭാരവാഹികളായ ഷാജന്‍ വര്‍ഗീസ്, സമയാ ജോര്‍ജ്, സണ്ണി കൊട്ടുകാപ്പള്ളി, റജിമോന്‍ ജേക്കബ്, വിജയ് വിന്‍സെന്റ്, ടോം കാലായില്‍, ജയ്‌മോന്‍ സ്കറിയ, ജോമോന്‍ തൈപ്പറമ്പില്‍, ജസി റിന്‍സി, ഷൈനി ഹരിദാസ്, സഖറിയ ചേലയ്ക്കല്‍, റഞ്ചി വര്‍ഗീസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജോസഫ് റോയി (സെക്രട്ടറി) അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക