Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഒക്‌ടോബര്‍ 20-ന്

ജോഷി വള്ളിക്കളം Published on 29 September, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഒക്‌ടോബര്‍ 20-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഒക്‌ടോബര്‍ 20-നു വൈകുന്നേരം സി.എം.എ ഹാളില്‍ (834 E. Rand Rd, Suit #13, Mount Prosspect) വച്ചു കൂടുന്നതാണ്.

പ്രസ്തുത യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കുന്നതാണ്. ബൈലോ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് നെല്ലുവേലി, വൈസ് ചെയര്‍മാന്‍ ലെജി പട്ടരുമഠം, കമ്മിറ്റിയംഗങ്ങളായ ജോയി വാച്ചാച്ചിറ, റ്റോമി മേത്തിപ്പാറ എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ നിര്‍ദേശങ്ങള്‍ പ്രസ്തുത യോഗത്തില്‍ അവതരിപ്പിക്കുന്നതാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്നു പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക