Image

റോക്ക് ലാന്‍ഡിലെ ടി.എ.യില്‍ നിന്നു വിരമിച്ചവരുടെ ഓണാഘോഷം നവ്യാനുഭവമായി

Published on 29 September, 2019
റോക്ക് ലാന്‍ഡിലെ ടി.എ.യില്‍ നിന്നു വിരമിച്ചവരുടെ ഓണാഘോഷം നവ്യാനുഭവമായി
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ട്രാന്‍സിറ്റ് അതോറിട്ടി റിട്ടയറീസ് സംഘടനയുടെ ഓണാഘോഷം സിറ്റാര്‍ പാലസില്‍ നടന്നു.

വിവിധ കാലങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച് പല കാലത്തായി റിട്ടയര്‍ ചെയ്തവര്‍ക്ക് ഓണത്തിന്റെ ഗ്രുഹാതുരത്വത്തിനു പുറമെ ജോലിക്കാലത്തെ ഓര്‍മ്മകള്‍ പുതുക്കാനും ഇത് അവസരമായി.

എല്ലാവരുമായും ഒത്തുകൂടാന്‍വിവിധ പരിപാടികള്‍ ഇടക്ക് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു ആഘോഷം സംഘടിപ്പിച്ച ഫൊക്കാന നേതാവ് കൂടിയായ് പോള്‍ കറുകപ്പള്ളി പറഞ്ഞു. ഒക്ടോബര്‍ 17-നു അറ്റ്‌ലാന്റിക് സിറ്റിയിലേക്ക് ഒരു യാത്ര ആലോചിക്കുന്നു.

അലക്‌സ് ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ഓണം നല്‍കുന്ന സന്തോഷവും മനുഷ്യര്‍ ഒന്നു പോലെയായ കാലം ഉണ്ടായിരുന്നുവെന്ന ഓര്‍മ്മയും അത്തരമൊരു കാലം ഇനിയും ഉണ്ടകാമെന്ന പ്രത്യാശയാണു നമുക്കു നല്‍കുന്നതെന്നു ഓണ സന്ദേശത്തില്‍ ഇ-മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. കേരളീയരെ സംബന്ധിച്ച് മഹാബലിയുടെ കഥ ഒരു ഐതിഹ്യം മാത്രമാണ്. കഥയില്‍ ചോദ്യമില്ലെന്നു പറയുന്നതു പോലെ ഐതിഹ്യത്തെ യുക്തിഭദ്രമോ ചരിത്രപരമോ ആക്കേണ്ട കാര്യമൊന്നുമില്ല. മനുഷ്യര്‍ ഏകോദര സഹോദരങ്ങളാകുന്ന നല്ല കാലം വരണമെന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതാണു പ്രധാനം.

ജോസഫ് വാണിയപ്പള്ളി എന്‍.എന്‍. കക്കാടിന്റെ ഓണത്തെപറ്റിയുള്ള കവിത വായിച്ചു. 
റോക്ക് ലാന്‍ഡിലെ ടി.എ.യില്‍ നിന്നു വിരമിച്ചവരുടെ ഓണാഘോഷം നവ്യാനുഭവമായിറോക്ക് ലാന്‍ഡിലെ ടി.എ.യില്‍ നിന്നു വിരമിച്ചവരുടെ ഓണാഘോഷം നവ്യാനുഭവമായിറോക്ക് ലാന്‍ഡിലെ ടി.എ.യില്‍ നിന്നു വിരമിച്ചവരുടെ ഓണാഘോഷം നവ്യാനുഭവമായിറോക്ക് ലാന്‍ഡിലെ ടി.എ.യില്‍ നിന്നു വിരമിച്ചവരുടെ ഓണാഘോഷം നവ്യാനുഭവമായിറോക്ക് ലാന്‍ഡിലെ ടി.എ.യില്‍ നിന്നു വിരമിച്ചവരുടെ ഓണാഘോഷം നവ്യാനുഭവമായിറോക്ക് ലാന്‍ഡിലെ ടി.എ.യില്‍ നിന്നു വിരമിച്ചവരുടെ ഓണാഘോഷം നവ്യാനുഭവമായിറോക്ക് ലാന്‍ഡിലെ ടി.എ.യില്‍ നിന്നു വിരമിച്ചവരുടെ ഓണാഘോഷം നവ്യാനുഭവമായിറോക്ക് ലാന്‍ഡിലെ ടി.എ.യില്‍ നിന്നു വിരമിച്ചവരുടെ ഓണാഘോഷം നവ്യാനുഭവമായിറോക്ക് ലാന്‍ഡിലെ ടി.എ.യില്‍ നിന്നു വിരമിച്ചവരുടെ ഓണാഘോഷം നവ്യാനുഭവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക