Image

സേവനത്തിന്റെ മുപ്പത്തിനാലു വര്‍ഷങ്ങള്‍ പിന്നിട്ട് 'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്

പ്രസാദ് പി Published on 29 September, 2019
സേവനത്തിന്റെ മുപ്പത്തിനാലു വര്‍ഷങ്ങള്‍ പിന്നിട്ട് 'സുസന്‍ ഡാനിയേല്‍  മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്
ലോസ്ആഞ്ചെലെസ്: ലോസ്ആഞ്ചെലെസ് ആസ്ഥാനമായി കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി കേരളത്തിലെ കഷ്ടടതയനുഭവിക്കുന്ന നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന 'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്’ സേവനത്തിന്റെ മുപ്പത്തിനാലാം വാര്‍ഷികം ആഘോഷിക്കുന്നു. ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ലൊസാഞ്ചെലെസിലെ ഷെറാട്ടണ്‍ സെറിറ്റോസ് ഹോട്ടലില്‍ ആണ് ലാഭേതര ചാരിറ്റിആയി രജിസ്റ്റര്‍ചെയ്തിരിക്കുന്ന സംഘടനയുടെ ശേഖരണാര്‍ത്ഥം നടത്തുന്ന ഡിന്നറും കലാപരിപാടികളും.

1985 ല്‍ പ്രവര്‍ത്തനമാരംഭിച്ച ട്രസ്റ്റിനു കഴിഞ്ഞവര്‍ഷം മാത്രം മുന്നൂറോളം കാന്‍സര്‍ രോഗികള്‍ക്കു സഹായമെത്തിക്കാനായി. പ്രളയദുരന്തമേഘലകളിലെ അര്‍ബുദ രോഗികള്‍ക്ക് പ്രത്യേകപരിഗണനയെന്ന നിലയ്ക്കു ട്രസ്റ്റിന്റെ സഞ്ചിതനിധിയില്‍നിന്നുള്ള അന്‍പതിനായിരം ഡോളറിന്റെ അധികസഹായവും പോയവര്‍ഷം വിതരണംചെയ്തു.

ഈവര്‍ഷം കൂടുതല്‍പേരിലേക്കു ആശ്വാസമെത്തിക്കാന്‍ കഴിയുമെന്നു തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നു ട്രസ്റ്റ് ചെയര്‍മാന്‍ മാത്യു ഡാനിയേല്‍, പ്രസിഡണ്ട ്എബ്രഹാം മാത്യു എന്നിവര്‍ അറിയിച്ചു.1985 ല്‍ ട്രസ്റ്റ് സ്ഥാപിതമായതു മുതല്‍ നാളിതുവരെയായി നാലായിരം രോഗികള്‍ക്കു സഹായമെത്തിക്കാന്‍ ട്രസ്റ്റിനുസാധിച്ചതായ ിമാത്യു ഡാനിയല്‍ പറഞ്ഞു.

തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ അമല, കോട്ടയം കാരിത്താസ് തുടങ്ങിയ ആശുപത്രികളിലെ രോഗികള്‍ക്ക ്‌നേരിട്ടുസഹായം ലഭ്യമാക്കുന്നതിനുപുറമേ അമലയിലും കരിത്താസിലും കിടക്കകളും എസ്. ഡി.എം സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. കൂടാതെ ഏതാനുംവര്‍ഷങ്ങളായി ലോസാഞ്ചലസിലെ ഹാര്‍ബര്‍ യുസിഎല്‍എ ഹോസ്പിറ്റലിലെ കുട്ടികള്‍ളുടെ വാര്‍ഡിലെ രോഗികള്‍ക്കു ഹാലോവീന്‍ ദിന സമ്മാനങ്ങളും ട്രസ്റ്റ്എത്തിക്കുന്നു.

എല്ലാ വര്‍ഷവും ട്രസ്റ്റ്‌നടത്തുന്ന ധനശേഖരണ പരിപാടിക്ക് കാലിഫോര്‍ണിയയിലെ നാനാതുറകളില്‍ പ്രവര്‍തിക്കുന്നവരില്‍ നിന്നും സഹായസഹകരണം ലഭിക്കാറുണ്ട്.
മാത്യു ഡാനിയേല്‍ ചെയര്‍മാനും എബ്രഹാം മാത്യു പ്രസിഡണ്ടുമായ ട്രസ്റ്റിനു പതിനഞ്ചു അംഗങ്ങള്‍ അടങ്ങിയ ഭരണസമിതിയുമുണ്ട്. പാവപെട്ട കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ എല്ലാമലയാളികളും പങ്കാളികളാകണമെന്നു മാത്യു ഡാനിയേല്‍,എബ്രഹാം മാത്യു,രവിവെള്ളത്തേരി, സുനില്‍ ഡാനിയേല്‍, ജയ്‌ജോണ്‍സണ്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. 

SDM Cancer Relief Fund, 20929 Ventura Blvd, Suite 47-322 Woodland Hills, CA, 91364 എന്ന മേല്‍വിലാസത്തില്‍ സഹായമെത്തിക്കാം. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതിയിളവ്‌ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ സംഭാവനകള്‍ക്കും http://sdmcancerfund.org/ സന്ദര്‍ശിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക