Image

പൊതുവേദിയില്‍ പുഷ് അപ് എടുത്ത് ടൊവിനോ? അമ്ബരന്ന് മോഹന്‍ലാല്‍

Published on 29 September, 2019
പൊതുവേദിയില്‍ പുഷ് അപ് എടുത്ത് ടൊവിനോ? അമ്ബരന്ന് മോഹന്‍ലാല്‍

ഉണ്ണി മുകുന്ദന് പോലെ തന്നെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറില്ലാത്ത താരമാണ് ടൊവിനോ തോമസ്. സിനിമയില്‍ തിരക്കുകളിലാണെങ്കിലും വര്‍ക്കൗട്ട് ചെയ്യാന്‍ ടൊവിനോ സമയം കണ്ടെത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോയുടെ പല വീഡിയോസും ഏറെ കാലങ്ങളായി പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പൊതുവേദിയില്‍ നിന്നും പുഷ് അപ് എടുക്കുന്ന ടൊവിനോയുടെ വീഡിയോ ആണ് ഇപ്പോള്‍ തരംഗമാവുന്നത്.


അടുത്തിടെ നടന്ന റെഡ് എഫ് എം മ്യൂസിക് അവാര്‍ഡ്‌സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടൊവിനോ. വേദിയില്‍ നിന്നും അവതാരകയായിട്ടെത്തിയ സുബിയാണ് താരത്തോട് പുഷ് അപ് എടുക്കുന്നതിനെ കുറിച്ച്‌ തമാശയായി ചോദിച്ചത്. ഒരു മിനുറ്റില്‍ എത്ര പുഷ് അപ് എടുക്കുമെന്നായിരുന്നു ചോദ്യം. ഒരു പ്രാവിശ്യം പത്ത് അമ്ബത് എണ്ണം വരെ എടുക്കാന്‍ പറ്റുമെന്നായിരുന്നു ഉത്തരം.


പുഷ് അപ് എടുക്കുന്നത് കറക്‌ട് ആണോന്ന് നോക്കാന്‍ രണ്ടെണ്ണം എടുക്കാനായിരുന്നു സുബി പറഞ്ഞത്. ഇതനുസരിച്ച്‌ വേദിയില്‍ നിന്ന് തന്നെ ടൊവിനോ ഈ സാഹസത്തിന് മുതിര്‍ന്നിരിക്കുകയാണ്. ടൊവിനോയുടെ മറുപടി കേട്ട് മോഹന്‍ലാല്‍, പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ അമ്ബരക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പരിപാടിയുടെ പ്രമോ വീഡിയോ ആണ് ഇതുവരെ വന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക