Image

120 കോടി കളക്ഷനുമായി ബോളിവുഡ് ചിത്രം ഡ്രീം ഗേള്‍

Published on 29 September, 2019
120 കോടി കളക്ഷനുമായി ബോളിവുഡ് ചിത്രം ഡ്രീം ഗേള്‍

ആയുഷ്മാന്‍ ഖുറാനയും നുസ്രത്ത് ഭരുച്ചയും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഡ്രീം ഗേള്‍. റൊമാന്റിക് കോമഡി എന്റെര്‍റ്റൈനര്‍ ആണ് ചിത്രം.


 ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ഏക്താ കപൂറും ശോഭാ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ് ആണ്. സെപ്റ്റംബര്‍ 13-ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഇതുവരെ 120.50 കോടിയാണ് നേടിയത്.


അന്നു കപൂര്‍, വിജയ്, അഭിഷേക്, രാഹുല്‍, രാജേഷ് ശര്‍മ, നിധി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മീറ്റ് ബ്രോസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക