Image

സുപ്രീം കോടതി വിധി നടപ്പായി: പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം പ്രവേശിച്ചു, റോഡില്‍ പ്രാര്‍ത്ഥനയുമായി യാക്കോബായവിഭാഗം

Published on 29 September, 2019
 സുപ്രീം കോടതി വിധി നടപ്പായി: പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം പ്രവേശിച്ചു, റോഡില്‍ പ്രാര്‍ത്ഥനയുമായി യാക്കോബായവിഭാഗം
കൊച്ചി: പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പായി. കോടതി ഉത്തരവിന്റെ ബലത്തില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം പള്ളിയില്‍ പ്രവേശിച്ച്‌ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. 

യാക്കോബായ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനിടയില്‍ പൊലീസ്‌ അകമ്‌ബടിയോടെയാണ്‌ ഓര്‍ത്തഡോക്‌സുകാര്‍ പള്ളിയില്‍ പ്രവേശിച്ചത്‌. ഞായറാഴ്‌ച പള്ളിയില്‍ കുര്‍ബാന നടത്താന്‍ ഇവര്‍ക്ക്‌ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

എട്ടരയോടുകൂടിയാണ്‌ കുര്‍ബാന ആരംഭിച്ചത്‌. ഫാ.സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ്‌ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികള്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയിരിക്കുന്നത്‌. 

കുര്‍ബാനയ്‌ക്കെത്തുന്നവരെ തടയാനോ ക്രമസമാധാനപ്രശ്‌നമുണ്ടാക്കാനോ ആരെങ്കിലും ശ്രമിച്ചാല്‍ പൊലീസ്‌ പിടികൂടി സിവില്‍ ജയിലിലേക്ക്‌ മാറ്റണമെന്ന കര്‍ശന ഉത്തരവ്‌ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്‌.
അതേസമയം, നടുറോഡില്‍ പ്രാര്‍ത്ഥന നടത്തി യാക്കോബായ വിഭാഗം തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

 പള്ളിയിയുടെ നിയന്ത്രണം പൂര്‍ണമായും ജില്ലാകളക്‌ടര്‍ക്ക്‌ തന്നെയായിരിക്കും. രണ്ടു ദിവസം മുമ്‌ബാണ്‌ യാക്കോബായ വിശ്വാസികളില്‍ നിന്ന്‌ പള്ളിയുടെ നിയന്ത്രണം കളക്ടര്‍ ഏറ്റെടുത്തത്‌.




Join WhatsApp News
V.George 2019-09-29 07:04:57
Our Good Lord has entrusted the KEY TO HEAVEN only to St.Peter. Each and every time St. Peter goes to bathroom whom he will give the key to heaven? Not to anyone who has a doo-rag!
St. Peter going to give the key only to his legitimate successor who is the Syrian Patriarch. So, if you like to go to heaven  join the holy holy Thirumeniees who are PREYING (not praying) at the street in front of Piravam Church.
George V 2019-09-29 14:46:22
അങ്ങിനെയൊരു താക്കോൽ ഉണ്ടായിരുന്നെങ്കിൽ യേശു ഒരിക്കലും അത് പത്രോസിനെ ഏൽപ്പിക്കില്ല. പത്രൊസ്സേ നീ പാരയാകുന്നു എന്നാണു കർത്താവു പറഞ്ഞത്. അതിപ്പോൾ കേരളത്തിലെ യാക്കോബക്കാർക്കു ഇതുപോലെ പാര ആകുമെന്ന് യേശു പോലും കരുതിക്കാണില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക