Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ തിരുവോണം സെപ്‌റ്റം. 3-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 09 July, 2011
ഇല്ലിനോയി മലയാളി അസോസിയേഷന്‍ തിരുവോണം സെപ്‌റ്റം. 3-ന്‌
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ തിരുവോണാഘോഷങ്ങള്‍ സെപ്‌റ്റംബര്‍ മൂന്നാംതീയതി ശനിയാഴ്‌ച നടത്തപ്പെടുന്നു. ഷിക്കാഗോയിലെ താഫ്‌റ്റ്‌ ഹൈസ്‌കൂളില്‍ വെച്ചാണ്‌ ഐ.എം.എയുടെ ആഭിമുഖ്യത്തിലുള്ള ഈവര്‍ഷത്തെ ആഘോഷങ്ങള്‍ നടക്കുന്നത്‌. രുചികരമായ ഓണസദ്യ, ആകര്‍ഷകമായ ഘോഷയാത്ര, കണ്ണിനും കാതിനും അവിസ്‌മരണീയമായ വിരുന്നൊരുക്കുന്ന കലാപരിപാടികള്‍ എന്നിവയുള്‍പ്പടെ അതിവിപുലമായ കാര്യപരിപാടികളാണ്‌ ഓണാഘോഷത്തോടനുബന്ധിച്ച്‌ അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്‌.

വൈകുന്നേരം അഞ്ചുമണിക്ക്‌ ഓണസദ്യ വിളമ്പിത്തുടങ്ങും. ആറുമണിക്ക്‌ മാവേലി തമ്പുരാനേയും വിശിഷ്‌ടാതിഥികളേയും ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. നാടന്‍ കലാരൂപങ്ങള്‍, പാഞ്ചാരിമോളം. നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഘോഷയാത്രയ്‌ക്ക്‌ ചാരുത പകരും. തുടര്‍ന്ന്‌ പൊതുസമ്മേളനം നടക്കും. വൈകിട്ട്‌ ഏഴുമണിക്ക്‌ കലാസന്ധ്യ ആരംഭിക്കും. ഷിക്കാഗോയിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും പങ്കെടുക്കുന്ന നൃത്ത പരിപാടികള്‍ കലാസന്ധ്യയ്‌ക്ക്‌ കൊഴുപ്പേകും. പ്രസിദ്ധ സാഹിത്യകാരനും, കലാകാരനുമായ ഡോ. ശ്രീധരന്‍ കര്‍ത്താ സംവിധാനം നിര്‍വ്വഹിക്കുന്ന `മാവേലി മാട്രിമോണി ഡോട്ട്‌കോം' എന്ന രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹാസ്യ-നൃത്ത-സംഗീത നാടകം ഈവര്‍ഷത്തെ ഓണാഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായിരിക്കും.

കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍പേഴ്‌സണ്‍ ജിഷ ഏബ്രഹാം, കോ-ചെയര്‍പേഴ്‌സണ്‍ ഷൈനി ഹരിദാസ്‌, കമ്മിറ്റിയംഗങ്ങളായ നിഷ മാപ്പിളശ്ശേരില്‍, സിമി മണവാളന്‍, ചിന്നു തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. വിവിധങ്ങളായ നൃത്തപരിപാടികളും, രസകരങ്ങളായ നാടകീയ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട്‌, പ്രായഭേദമെന്യേ നൂറുകണക്കിന്‌ കലാസ്‌നേഹികള്‍ പങ്കെടുക്കുന്ന വ്യത്യസ്‌തമായൊരു സാംസ്‌കാരിക സായാഹ്നമായിരിക്കും ഇത്തവണത്തെ ഓണാഘോഷത്തോടനുബന്ധിച്ച്‌ ഐ.എം.എ ഒരുക്കുന്നത്‌. കേരളീയ വസ്‌ത്രങ്ങളണിഞ്ഞ്‌ കുടുംബസമേതം ഓണസദ്യയിലും തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുത്ത്‌ കേരള നാടിന്റെ സാംസ്‌കാരിക പൈതൃകം പങ്കുവെയ്‌ക്കുവാന്‍ എല്ലാ മലയാളികളേയും സംഘാടകര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വവിരങ്ങള്‍ക്ക്‌: www.ima4us.org സന്ദര്‍ശിക്കുക.
ഇല്ലിനോയി മലയാളി അസോസിയേഷന്‍ തിരുവോണം സെപ്‌റ്റം. 3-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക