Image

പാലാ: വിലക്കു വാങ്ങിയ പരാജയം- (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി) Published on 28 September, 2019
പാലാ: വിലക്കു വാങ്ങിയ പരാജയം- (ഷോളി കുമ്പിളുവേലി)
പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പരാജയം കേരളാ കോണ്‍ഗ്രസിലെ 'ജോസ്' ഗ്രൂപ്പ് ചോദിച്ചു വാങ്ങിയ പരാജയമാണെന്ന് നിസംശയം പറയാം.

മാണി സാറിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി കൈയടക്കാന്‍ ജോസ്.കെ.മാണി നടത്തിയ കരുനീക്കങ്ങള്‍ പാഴായി പോയെന്നു മാത്രമല്ല, അത് പാലായിലെ പരാജയത്തിലൂടെ വലിയൊരു ദുരന്തത്തിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്! തന്റെ പിതാവ് കഴിഞ്ഞ 54 വര്‍ഷങ്ങള്‍, ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ച് കാത്തുസൂക്ഷിച്ച 'പാല മണ്ഡലം' നിലനിര്‍ത്തുന്നതില്‍, മകന്‍ ജോസ് കെ. മാണിയെന്ന നേതാവ് അമ്പേ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം എന്നത് നിസാരപണിയല്ലെന്നും, അതിന് ബുദ്ധിയും, തന്ത്രവും ഒക്കെ ആവശ്യത്തിന് വേണമെന്നും മനസിലാക്കാന്‍ ജോസ് മോന്‍ വൈകിപ്പോയി അപ്പന്റെ ഔദാര്യത്തില്‍ ലോകസഭയും, രാജ്യസഭയും, പാര്‍ട്ടി വൈസ് ചെയര്‍മാനുമൊക്കെ ആയ ജോസ് കെ.മാണി, രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ ചുഴികളും, അലകളും തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടെങ്കില്‍, അദ്ദേഹത്തെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ആഗ്രഹം ആകാം, പക്ഷേ ആക്രാന്തം പാടില്ല! മാണിസാറിന്റെ മരണശേഷം, പി.ജെ.ജോസഫിനോട് സി.എഫ്. തോമസിനെയോ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിച്ചുകൊണ്ട്, പാര്‍ട്ടിയുടെ വര്‍ക്കിംങ്ങ് ചെയര്‍മാനായി ജോസ്.കെ.മാണി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ മതിപ്പും വിലയും.
യു.ഡി.എഫിലും പൊതുസമൂഹത്തിലും എത്രയോ വലുതാകുമായിരുന്നു? സ്വന്തം പിതാവിന്റെ 'രണ്ടാം ഭാര്യയായ' പാലാ മണ്ഡലം കൈവിട്ടു പോകുമായിരുന്നുമില്ല!! വിനാശകാലേ, വിപരീത ബുദ്ധി!!!

ഒരു കാലത്ത്, കെ.എം.മാണിയും, ആര്‍.ബാലകൃഷ്ണപിള്ളയും, ടി.എം. മാണിയും, ആര്‍.ബാലകൃഷ്ണപിള്ളയും, ടി.എം. ജേക്കബ് ഒക്കെ ഉള്‍പ്പെട്ട സംയുക്ത കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാനായിരുന്നു പി.ജെ.ജോസഫ്! അതായത് മാണി സാര്‍ പോലും പി.ജെ.യുടെ നേതൃത്വം അംഗീകരിച്ചിരുന്നു.

സ്വന്തം പിതാവിന്റെ അത്ര തന്നെ രാഷ്ട്രീയ പാരമ്പര്യവും, പക്വതയുമുള്ള പി.ജെ.ജോസഫിനെ അംഗീകരിക്കാതെ, കുട്ടികള്‍ കളിപ്പാട്ടത്തിനു വേണ്ടി വാശിപിടിക്കുന്നതുപോലെ, ഇപ്പോള്‍ തന്നെ തനിക്ക് പാര്‍ട്ടി ചെയര്‍മാനാകണമെന്ന് ജോസ്.കെ.മാണിയുടെ ദുര്‍വാശിയും അഹങ്കാരവും, കേരളാ കോണ്‍ഗ്രസ് എന്ന കര്‍ഷക പാര്‍ട്ടിയുടെ നില നില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു.
ഇന്നും 'ജോസ് ' ഗ്രൂപ്പിന്റെ കൂടെത്തന്നെ നില്‍ക്കുന്ന ഇ.ജെ. അഗസ്തിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളും, കേരളാ കോണ്‍ഗ്രസിനെ സ്‌നേഹിക്കാനും മറ്റ് മഹത് വ്യക്തികളും ഒക്കെ ഉപദേശിച്ചിട്ടും, തലയിണ മന്ത്രത്തില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാള്‍ക്ക് ഇനിയും രാഷ്ട്രീയ ദുരന്തങ്ങള്‍ മാത്രം ഏറ്റുവാങ്ങുവാനായിരിക്കും വിധി.

അല്ലറ ചില്ലറ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് കൂടെ നില്‍ക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ജോസിനെ വിട്ട്, ജോസഫിന്റെ കൂടെ പോകും.

ഇപ്പോള്‍ തന്നെ, കൂട്ടത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ആര്‍ക്കും തന്നെ ജോസിനോട് വലിയ താല്‍പര്യമില്ല! ചില മണ്ഡലങ്ങളില്‍ കണ്ണു വച്ചാണ് പലരും കൂടെ നില്‍ക്കുന്നത്!! പക്ഷേ കോണ്‍ഗ്രസ് ഇനി പിടിമുറുക്കും. മാണി സാറിന് കൊടുത്ത ബഹുമാനമൊന്നും ജോസ് കെ. മാണി പ്രതീക്ഷിക്കേണ്ടാ!! രണ്ടോ മൂന്നോ സീറ്റ് അടുത്ത പ്രാവശ്യം കിട്ടുമായിരിക്കും. ഇനി പാര്‍ലമെന്റും നോക്കേണ്ട. മാണിയെ ഒതുക്കാന്‍  നോക്കിയിരുന്ന കോണ്‍ഗ്രസ്‌കാര്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരമാണ് ഒരു തോഴ വി! ഈ തോഴ് വിയില്‍ കോണ്‍ഗ്രസിനും നല്ല പങ്കുണ്ടെന്നും നാട്ടില്‍ എല്ലാവര്‍ക്കും അറിയാം!
എന്നാല്‍ പി.ജെ.ജോസഫ് കൂടുതല്‍ ശക്തി പ്രാപിക്കും. ചങ്ങനാശ്ശേരിയും, തിരുവല്ലയും ഇരിങ്ങാലക്കുടയും ഒക്കെ ഇനി പി.ജെ.യുടെ കൈകളില്‍ എത്തും. ചുരുക്കത്തില്‍ നേതൃത്വം ഇല്ലാത്ത ചെറിയൊരു ആള്‍ക്കൂട്ടം മാത്രമാണ് ജോസ് ഗ്രൂപ്പ്, അത് ക്രമേണ ക്ഷയിച്ചു വന്ന്, ഒരുന്നാള്‍ ഇല്ലാതാകും.

ഇനിയെങ്കിലും പിടിവാശികള്‍ കളഞ്ഞ് എല്ലാവരും ഒരുമിച്ച് നിന്നാല്‍ നല്ലത്! കേരളാ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന എല്ലാവരും അതാണ് ആഗ്രഹിക്കുന്നതും!!


പാലാ: വിലക്കു വാങ്ങിയ പരാജയം- (ഷോളി കുമ്പിളുവേലി)
Join WhatsApp News
josecheripuram 2019-09-28 19:17:01
Why the politicians think that they are above voters,Before when the kings were ruling,they claimed they were the decent of God.The Kerala congress still thinks that they are the decent of God.Why don't you learn from your mistakes.If there no discipline in any establishment it will not survive.
Sonny padavil 2019-09-28 23:25:24
Excellent
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക