Image

ഒരുമയുടെ ഒത്തുചേരലാണ് ഓണം: ശശികല ടീച്ചര്‍

Published on 28 September, 2019
ഒരുമയുടെ ഒത്തുചേരലാണ് ഓണം: ശശികല ടീച്ചര്‍
ചരിത്രവും ഐതീഹ്യവും അന്വേഷിച്ചു വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒരുമയോടെ ഒത്തുചേരാനുള്ള വേദികളാണ് ഓണാഘോഷങ്ങളെന്നു കേരളാ ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു.

 കെ. എച്. എന്‍. എ. മിഷിഗണ്‍, ഡിട്രോയിറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളില്‍ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു ടീച്ചര്‍.

ഉത്തമ ഭക്തിയുടെയും സംഭാവനയുടെയും സാക്ഷാത്കാരമായിരുന്ന മഹാബലി ചക്രവര്‍ത്തിക്ക് മോക്ഷപ്രാപ്തി നല്‍കിയ വാമനാവതാരത്തെ അനുസ്മരിക്കുന്ന കേരളത്തിലെ  ഓണാഘോഷത്തെ വടക്കേഇന്ത്യയിലെ വാമന ജയന്തിയുമായി കൂട്ടികെട്ടാനുള്ള ശ്രമങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലായെന്നും ടീച്ചര്‍ പറഞ്ഞു. മഹാബലിയുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുവാന്‍ വാമനനെ ദുഷ്‌കീര്‍ത്തിപ്പെടുത്തേണ്ടതില്ല, അങ്ങനെ വന്നാല്‍ അവിടെ ചില ഗൂഢലക്ഷ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകും. മാവേലിയുടെ മഹിമയും വാമനന്റെ അവതാരോദ്ദേശ്യവും സമന്വയിക്കുന്ന സന്ദേശമാണ് തിരുവോണം.

മതവിശ്വാസങ്ങള്‍ വേരുറയ്ക്കുന്നതിനു വളരെ മുന്നേ തന്നെ താന്ത്രിക വിധിപ്രകാരം രൂപംകൊണ്ട കേരളത്തിലെ ഓരോ ക്ഷേത്രങ്ങളും ആചാര അനുഷ്ഠാനങ്ങളില്‍ പരസ്പരം വ്യത്യസ്തവും ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്നും തികച്ചും വിഭിന്നവുമാണ്. കൊച്ചി രാജാവ് പ്രചാരം കൊടുത്ത തൃക്കാക്കരയപ്പന്റെ സജീവ സാന്നിധ്യമുള്ള അത്തച്ചമയ ആഘോഷങ്ങളും മലയാളിക്ക് മാത്രം സ്വന്തമായുള്ളതാണ്. എണ്ണമറ്റ അനേകം വൈവിധ്യങ്ങളെ അണിചേര്‍ക്കുന്ന ആധ്യാത്മികതയാണ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന സൂത്രവാക്യം.

ഒരു ഭരണാധികാരി എത്രത്തോളം പ്രജാതത്പരനായിരിക്കണമെന്നും, പ്രശസ്തിയില്‍ അഹങ്കാരം അങ്കുരിച്ചാല്‍ അതെങ്ങനെ അപകടമാകുമെന്നും, ഏത് അപകടത്തെയും ഭക്തികൊണ്ടു എങ്ങനെ മറികടക്കാമെന്നും കാട്ടിത്തരുന്ന ബലിപുരാണം കാലങ്ങളും ദേശങ്ങളും അതിജീവിക്കുന്ന ഗുണപാഠങ്ങളാണ്. ആ പാഠങ്ങള്‍ മതങ്ങളുടെയോ ദേശങ്ങളുടെയോ കള്ളികളാല്‍ പരിമിതവുമല്ല. തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചു വര്‍ണാഭമായ പൂക്കളമൊരുക്കി ജാതി മത വ്യത്യാസമില്ലാതെ ഓണം ആഘോഷിക്കുന്ന പ്രവാസികള്‍ മാതൃകാപരമാണെന്ന സന്തോഷം പങ്കിട്ടുകൊണ്ടു ശശികല ടീച്ചര്‍ തന്റെ ഭാഷണം അവസാനിപ്പിച്ചു.

 ആഘോഷപരിപാടികള്‍ക്ക് എത്തിയ കുടുംബങ്ങളെ ജോയിന്റ് സെക്രട്ടറി ആശാ മനോഹരന്‍ സ്വാഗതം ചെയ്തു. മുഖ്യാതിഥിയെ കെ. എച്. എന്‍. എ. മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പരിചയപ്പെടുത്തി.

മിഷിഗന്റെ മണ്ണില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ കൊണ്ട് സ്വന്തമായി പാചകം ചെയ്തു വാഴയിലയില്‍ വിളമ്പിയ ആസ്വാദ്യമായ ഓണസദ്യയും തുടര്‍ന്നുനടന്ന കലാപരിപാടികളും ഏറെ ആകര്‍ഷകമായിരുന്നു.

 കലാപരിപാടികള്‍ക്കും സദ്യയൊരുക്കലിനും സെക്രട്ടറി മനോജ് വാരിയര്‍, വൈസ് പ്രസിഡന്റ് ജയമുരളി നായര്‍, ട്രഷറര്‍ ദിനേശ് ലക്ഷ്മണന്‍, കൃഷ്ണ കുമാര്‍, ശ്രീജാ പ്രതീപ്, ഗീതാ നായര്‍, ബിന്ദു പണിക്കര്‍, ബിനി പണിക്കര്‍, ഗൗതം ത്യാഗരാജന്‍, രാജേഷ് നായര്‍, സുനില്‍ പൈന്‍ഗോള്‍,ഷോളി നായര്‍, ദീപ്തി നായര്‍, ദേവിക രാജേഷ്, രാജേഷ് കുട്ടി, രഘു രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഡോക്ടര്‍ തങ്കം ശശികല ടീച്ചറെ പൊന്നാട അണിയിച്ചും രാധാകൃഷ്ണന്‍ പ്രശസ്തി ഫലകം നല്‍കിയും ആദരിച്ചു, മനോജ് വാരിയരുടെ നന്ദി പ്രകടനത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

ഒരുമയുടെ ഒത്തുചേരലാണ് ഓണം: ശശികല ടീച്ചര്‍ ഒരുമയുടെ ഒത്തുചേരലാണ് ഓണം: ശശികല ടീച്ചര്‍ ഒരുമയുടെ ഒത്തുചേരലാണ് ഓണം: ശശികല ടീച്ചര്‍
Join WhatsApp News
മാപ്പു 2019-09-28 08:22:21
മദർ തെരേസയെ  മതം മാറ്റാൻ വന്ന കള്ളി എന്ന് വിളിച്ച ഇവരെ  കൊണ്ട് വന്ന കെ.എച്.എൻ.എ  മാപ്പു പറയണം 
Alert 2019-09-28 08:46:25
She cannot unite anyone other than spread hatred and division must be kicked out of USA . 
kalli 2019-09-28 21:32:39
why KHNA say sorry. what she said is right. what mother Theresa done. converted poor people to christanity.
ചൊറിച്ചിൽ 2019-09-28 22:51:42
ഹിന്ദുക്കളെ കൊണ്ട് വരുമ്പോഴല്ല,.വർഗീയക്കാരെ കൊണ്ട് വരുമ്പോഴാണ് ചൊറിച്ചിൽ 
ദൈവം 2019-09-29 07:51:00
ഹിന്ദുവായാലും ക്രിസ്ത്യാനിയാലും മഹമ്മദീയനായാലും രാഷ്ട്രീയക്കാരായാലും  മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്ന വർഗ്ഗീയവാദികളെ അമേരിക്കയിൽ കയറ്റികൂടാ.  അവർക്ക് നാട്ടിൽ പോയി വൃത്തികേടുകൾ കാണിക്കാൻ പണം ഉണ്ടാക്കി കൊടുക്കുന്ന സാമൂഹ്യദ്രോഹികളെയും തിരിച്ചറിയേണ്ടതാണ് . കുമ്മനം , ശശികല ഇവരെ ഈ നാട്ടിൽ ഇനിയും കയറ്റാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ് . നാനാത്വത്തിൽ ഏകത്വം കാണുന്നവനാണ് ഞാൻ .  എല്ലാ വര്ണങ്ങളിലും എന്റെ സൗന്ദര്യം തുടിച്ചു നിൽക്കുന്നു . അതിനെ നിരാകരിക്കാൻ ശ്രമിക്കുന്നതൊന്നും എന്റെ ഭാഗമല്ല . 
Vamanan 2019-09-28 21:58:16
മഹാബലിയെ ചവിട്ടി താക്കുന്ന വാമനനനും പൂണുൽ ഉണ്ടായിരുന്നോ? അപ്പോൾ വാമനൻ ബ്രാഹ്മണൻ ആയിരിക്കുമല്ലോ. മഹാബലിയുടെ കാലത്തും ബ്രാഹ്‌മണരുണ്ടായിരുന്നോ? സെന്റ് തോമസിന്റെ കാര്യം പറയുമ്പോൾ ആർ.എസ്. എസ്. കാർ ചരിത്രത്തിന് നിരക്കാത്തതെന്നു പറഞ്ഞു  പരിഹസിച്ചുകൊണ്ട് വരും. തോമസിന്റെ ബ്രാഹ്മണരില്ലായിരുന്നുവെന്നു സ്ഥാപിക്കും. മഹാബലിയുടെ കാലത്തും പൂണുലുകാർ ഉണ്ടെന്നു സാരം. 'ആളിൽ കുറുകിയവന്മാരെ വിശ്വസിക്കരുതെന്ന്' നീതി സാരം പറയുമ്പോൾ നിങ്ങൾ എന്തിനാണ് 'വാമനൻ' എന്ന കുറിയവനെ ആരാധിച്ചുകൊണ്ടു നടക്കുന്നത്. വാമനനെ പ്രതിഷ്ഠിച്ച് ഓണത്തെ ഹൈജാക്ക് ചെയ്യുന്നോ?

ശശി കല ടീച്ചറിന്റെയും സരിതയുടെയും പ്രസംഗങ്ങൾ ഒരേ നാണയത്തിൽ കരുതിയാൽ മതി. ഇവരെപ്പോലെയുള്ള സ്ത്രീ ജനം ഹിന്ദുക്കളെ ഉദ്ധരിക്കാനല്ല, നശിപ്പിക്കാനാണ് നടക്കുന്നത്. 

നാണമില്ലേ ക്രിസ്ത്യാനികളെയെന്നു ഗോപാല കൃഷ്‌ണൻ ചോദിക്കുന്ന ഒരു ചോദ്യമാണ്. അതുപോലെ ഈ സംഘടനാ ഭാരവാഹികളോടും നാണമില്ലേ ഹിന്ദുക്കളെ, നിങ്ങളുടെ സംസ്ക്കാരത്തെ നശിപ്പിക്കാൻ നടക്കുന്ന ഈ സ്ത്രീയെ തോളിൽ കയറ്റി നടക്കാൻ! 

പരമ്പരാഗതമായ ഓണത്തെ ഇവർ നശിപ്പിക്കാൻ നടക്കുകയാണ്. വാമനൻ മഹാബലിക്ക് മോഷം കൊടുത്തുവെന്ന കെട്ടുകഥയുമായി ഇറങ്ങിയിരിക്കുകയാണ്. പരിശുരാമൻ കേരളം സൃഷ്ടിച്ചെന്ന് പറയുന്നു. അതേസമയം അതിനു മുമ്പ് ജീവിച്ച വാമനൻ കേരളത്തിൽ കുറിയ ദൈവമായി മഹാബലിക്ക് മോഷം കൊടുത്തുവെന്നും പറയുന്നു. ഇത്തരം കഥകൾ രചിക്കുമ്പോൾ യുക്തിയും ഇല്ലാതെ പോയോ, ശശി കല ? വെറുതെ അമേരിക്കയിൽ വന്നു ജാതി വിഷം കുത്തി കയറ്റരുത്? അതിന് ധൈര്യമില്ലെന്നും അറിയാം!

നോബൽ സമ്മാനവും അമേരിക്കൻ പ്രസിഡണ്ടിന്റെ അവാർഡുകളും നിരവധി തവണകൾ നേടിയ മദർ തെരേസായെ നിന്ദിച്ചുകൊണ്ടു ഈ സ്ത്രീ പ്രസംഗിച്ചു നടക്കുന്നു. കായലോരത്ത് സർക്കാർ ഭൂമി കയ്യടക്കി മില്യൺ കണക്കിന് വിദേശപ്പണം തട്ടി നടക്കുന്ന കടപ്പുറത്ത് എന്തെങ്കിലും നിങ്ങൾക്ക് പറയാനുണ്ടോ? വെറുതെ മരിച്ചുപോയ മദർ തെരേസായെ വിട്ടു കളിക്കൂ,! ക്രിസ്ത്യാനികൾക്കെതിരായ നിങ്ങളുടെ നാക്ക് വളരെ വൃത്തികെട്ടതാണെന്നും മനസിലാക്കുക. വെറുതെ മതസൗഹാർദ്ദത്തിൽ വിഷം കലർത്തി ജാതി വിദ്വെഷം പ്രസംഗിച്ചു നടക്കുന്ന ഈ സ്ത്രീയുടെ നേട്ടമെന്തെന്നും മനസിലാകുന്നില്ല!!! 
no alert 2019-09-28 21:58:46
so many personalities are coming from kerala. christen singers( doing programmes only for  christan people ) nobody  have no problems but if any hindu people come to usa why there is ich in somebody's ass.
Vamanan 2019-09-29 09:51:22
ഇന്ത്യയുടെ പ്രധാനമന്ത്രിയ്ക്ക് അമേരിക്കയിൽ വരാൻ വിലക്കുണ്ടായിരുന്നു. ഗുജറാത്ത് വർഗീയ കലാപമായിരുന്നു കാരണം. പ്രധാന മന്ത്രി നരേന്ദ്ര മോദി നല്ല മനുഷ്യനാണ്. പക്ഷെ ഇന്ത്യയുടെ വില കളയുന്നത് ശശികലയെപ്പോലുള്ള മൂന്നാം കിട രാഷ്ട്രീയക്കാരാണ്. അമേരിക്കയിൽ തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിൽ ഉടക്കാൻ ഇവർ കാരണമാകുന്നു. 

ഗുജറാത്ത് കലാപത്തിൽക്കൂടി ബിജെപി യിലെ  മൂന്നാം കിട രാഷ്ട്രീയക്കാരുടെ വൃത്തികെട്ട നാക്കുകൾ നൂറുകണക്കിന് മുസ്ലിമുകളുടെ ജീവൻ എടുക്കേണ്ടി വന്നു. ശശികല, ഗോപാല കൃഷ്ണൻ (ഗോക്രി) എന്നിവർ കേരളത്തിൽ വർഗീയ കലാപം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിന് അമേരിക്കൻ മണ്ണ് ഇനിമേൽ അനുവദിച്ചുകൂടാ! ഇവർ അമേരിക്കയിൽ വരാതിരിക്കാൻ അമേരിക്കൻ മലയാളികൾ ഒപ്പു ശേഖരണം നടത്തേണ്ടിയിരിക്കുന്നു. 

നാട്ടിൽ നിന്ന് കുരച്ചാൽ ക്രിസ്തുമതത്തെയും ഇസ്‌ലാം മതത്തെയും ഇല്ലാതാക്കാൻ സാധിക്കുമോ? ഇറ്റലിയിൽ കിടക്കുന്ന മാർപാപ്പായെ വരെയാണ് നാട്ടിൽ കിടന്ന് ചീത്ത വിളിക്കുന്നത്. ഒരു സ്ക്കൂൾ ടീച്ചറിന്റെ അറിവിൽ കൂടുതൽ ഇവർ നേടിയിട്ടില്ല. 

ഇവർ അമേരിക്കയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനു മുമ്പ് അമേരിക്കൻ മലയാളികൾ ഒത്തുകൂടി ഒപ്പു ശേഖരിച്ച് ഇവരുടെ നാട്ടിലെ പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തൽ അമേരിക്കൻ അധികാരികളെ അറിയിക്കുന്നത് നന്നായിരിക്കും. 

ഇവരെപ്പോലെ മറ്റൊരു രാഷ്ട്രീയ പ്രവർത്തകയല്ലേ, ഇവരോടൊപ്പം പടത്തിൽ കാണുന്ന 'രമ്യ ഹരിദാസ്'. പാട്ടു പാടുന്ന ഈ യുവ എംപി മലയാളികൾക്ക് അഭിമാനമാണ്. അവരെപ്പോലയുള്ളവരെയാണ് 'ഹിന്ദു' എന്ന് പറയേണ്ടത്. വാമനനനെ പിടിച്ച് ദൈവമാക്കുന്ന സ്ത്രീയെയല്ല ബഹുമാനിക്കേണ്ടത്. ഹിന്ദു ഉണരണമെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന ശശികല എന്ന സ്ത്രീയോട് മടങ്ങിപ്പോവാൻ പറയൂ! 
josecheripuram 2019-09-29 17:45:22
To become Famous by  short cut is to attack the establishment or famous persons.If you don't have any quality of your own to be famous,criticize the famous.We have seen it throughout history.Christ&Judas.Kamsan&Krishna.Raman&Ravana.When we think of these Noble characters  we automatically think of these negative character.You are a teacher,Do you know the meaning of teacher?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക