Image

അനുപമയുടെ സാഹസം, ലൊക്കേഷനില്‍ നിന്നും സുഹൃത്തിന്റെ ചുമലില്‍ എടുത്ത് ചാടുന്ന വീഡിയോ പുറത്ത്

Published on 28 September, 2019
അനുപമയുടെ സാഹസം, ലൊക്കേഷനില്‍ നിന്നും സുഹൃത്തിന്റെ ചുമലില്‍ എടുത്ത് ചാടുന്ന വീഡിയോ പുറത്ത്

തെലുങ്കിലേക്ക് കൂടി അഭിനയിക്കാന്‍ പോയതോടെ നടി അനുപമ പരമേശ്വരന്‍ തിരക്കോട് തിരക്കിലാണ്. ആദ്യ രണ്ട് സിനിമകള്‍ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ് നടി. അതിനൊപ്പം സഹസംവിധായികയുടെ റോളും പരീക്ഷിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയിലായിരുന്നു സഹസംവിധായികയായി അനുപമ എത്തിയത്.


ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ നടി പങ്കുവെച്ചിരിക്കുകയാണ്. തന്റെ സുഹൃത്തും മറ്റൊരു അമ്മയുടെ വയറ്റില്‍ പിറന്നതാണെങ്കിലും സഹോദരനെ പോലെയുള്ള വൈശാഖ് വാര്യരുടെ ചുമലില്‍ ഓടിയെത്തി ചാടി കയറുന്ന വീഡിയോ ആയിരുന്നു നടി തന്നെ പങ്കുവെച്ചത്. ഇതെല്ലാം നോക്കി ഒരു നായ സമീപത്ത് നില്‍ക്കുന്നതും വീഡിയോയിയല്‍ വ്യക്തമാണ്.


സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടിമാരില്‍ ഒരാളായതിനാല്‍ നടിയുടെ വീഡിയോസ് അതിവേഗമാണ് വൈറാലാവുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിച്ച ജോമോന്റെ സുവിശേഷങ്ങള്‍ ആയിരുന്നു അനുപമ പരമേശ്വരന്‍ മലയാളത്തില്‍ അവസാനം അഭിനയിച്ച ചിത്രം. ശേഷം തെലുങ്കിലേക്ക് പോവുകയായിരുന്നു. ഇവിടെ നിന്നും ഒത്തിരി ഹിറ്റ് സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.


ഇതിന് പിന്നാലെ കന്നഡയിലും സാന്നിധ്യം അറിയിച്ചിരുന്നു. ചെറിയൊരു ഇടവേളയ്ക്ക്് ശേഷമാണ് അനുപമ മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുന്നത്. ഇനിയും പേരിടാത്ത സിനമ ഷംസു സെയ്ബാ ആണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച്‌ അനുപമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക