Image

പുതിയ രംഗത്തേയ്ക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി രഞ്ജിനി!

Published on 28 September, 2019
പുതിയ രംഗത്തേയ്ക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി രഞ്ജിനി!

രഞ്ജിനി ഹരിദാസിനെ അറിയാത്തവര്‍ ആരുമില്ലയെന്ന കാര്യത്തില്‍ സംശയമില്ല.

വ്യത്യസ്ത മേഖലകളില്‍ തന്‍റെ കഴിവ് തെളിയിച്ച താരമാണ് രഞ്ജിനി. മോഡല്‍, അവതാരക, അഭിനേത്രി എന്നിങ്ങനെ പല മേഖലകളിലും തന്‍റെ കഴിവ് രഞ്ജിനി തെളിയിച്ചിട്ടുണ്ട്.


അതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു മേഖലയിലേയ്ക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ രഞ്ജിനി. വീഡിയോ ബ്ലോഗിലൂടെയാണ് താരം എത്തുന്നത്.

ചിലത് വരാനിരിക്കുന്നു കാത്തിരിക്കുക എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ടീസറിലൂടെയാണ് രഞ്ജിനി അറിയിച്ചിരിക്കുന്നത്.


ബ്ലോഗ്‌ എന്തിനെപ്പറ്റിയെന്ന്‍ പറഞ്ഞിട്ടില്ലയെങ്കിലും ട്രാവല്‍ എന്ന ടാഗ് ഉള്ളതുകൊണ്ട് യാത്രയെപ്പറ്റിയുള്ളതായിരിക്കാം ബ്ലോഗ്‌ എന്നാണ് സൂചന. തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം താരം അറിയച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക