Image

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ ! ഹൗസ് ഫുള്‍ ഷോകളുമായി മുന്നേറുന്നു.

Published on 28 September, 2019
കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ ! ഹൗസ് ഫുള്‍ ഷോകളുമായി മുന്നേറുന്നു.

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത പുതിയ ചിത്രം ആണ് ഗാനഗന്ധര്‍വ്വന്‍. ചിത്രം ഇന്നലെ പ്രദര്‍ശനത്തിന് എത്തി. കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തതായാണ് തീയേറ്റര്‍ റെസ്പോണ്‍സുകള്‍.


രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്.


പഞ്ചവര്‍ണതത്ത എന്ന ചിത്രത്തിന് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് നായിക ആയി എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക