Image

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന് ജയസാധ്യത കുറവാണെന്ന് നേരത്തേ പറഞ്ഞതാണ്, അത് അവര്‍ അംഗീകരിച്ചില്ല: പി.ജെ ജോസഫ്

Published on 28 September, 2019
പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന് ജയസാധ്യത കുറവാണെന്ന് നേരത്തേ പറഞ്ഞതാണ്, അത് അവര്‍ അംഗീകരിച്ചില്ല: പി.ജെ ജോസഫ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദി ജോസ് കെ മാണിയാണെന്ന് പി.ജെ ജോസഫ്. ജോസ് ടോമിന് ജയസാധ്യത കുറവാണെന്ന് നേരത്തേ പറഞ്ഞതാണ്, അത് അവര്‍ അംഗീകരിച്ചില്ല, ചിഹ്നം ലഭിക്കാതെ പോയതിന്‍റെ ഉത്തരവാദിത്തം ജോസ് വിഭാഗത്തിനാണ്,


കേരള കോണ്‍ഗ്രസിലെ തര്‍ക്കമാണ് തോല്‍വിക്ക് കാരണമെന്ന് പറയാതെ ആരാണ് യഥാര്‍ഥ ഉത്തരവാദി എന്ന് യു.ഡി.എഫ് കണ്ടെത്തണമെന്നും ജോസഫ് ആവശ്യപ്പെട്ടു. കോട്ടയത്ത് പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു ജോസഫിന്‍റെ പ്രതികരണം.


അതേസമയം ചിഹ്നം സംബന്ധിച്ചും സ്ഥാനാര്‍ഥിയുടെ കാര്യത്തിലും നല്‍കിയ ഉറപ്പ് യു.ഡി.എഫ് നേതാക്കള്‍ പാലിച്ചില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. മറ്റുവിഭാഗങ്ങള്‍ ധാരണ പാലിച്ചില്ല, വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും പരാജയ കാരണങ്ങള്‍ വസ്തുനിഷ്ഠമായി കണ്ടെത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.

Join WhatsApp News
joecheripuram 2019-09-28 19:49:55
So you made them to accept,what you said.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക