Image

ഹൗസ്ഫുള്‍ 4 തിയറ്ററുകളിലേക്ക്

Published on 27 September, 2019
ഹൗസ്ഫുള്‍ 4 തിയറ്ററുകളിലേക്ക്
ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ ഹൗസ്ഫുള്‍ സീരീസിലെ പുതിയ ചിത്രം ഹൗസ്ഫുള്‍ 4ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അക്ഷയ് കുമാര്‍, ഋതേഷ് ദേശ്മുഖ് ,റാണാ ദഗുബാട്ടി ,ബോബി ഡിയോള്‍ ,കൃതി സനോന്‍ ,പൂജാ ഹെഗ്‌ഡേ ,കൃതി ഖാര്‍ബന്ധ , ചുങ്കി പാണ്ഡെ , ബൊമന്‍ ഇറാനി, നവാസുദീന്‍ സിദ്ദീഖി എന്നിവര്‍ വേഷമിടുന്ന ചിത്രം ഫാന്റസി സ്വഭാലത്തിലാണ് ഒരുക്കിയിട്ടുള്ളത്. ബാഹുബലി ഉള്‍പ്പടെയുള്ള ചിത്രങ്ങളിലെ രംഗങ്ങള്‍ സ്പൂഫ് സ്വഭാവത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിര്‍മാതാവ് കൂടിയായ സജിത്ത് നദിയാദ്‌വാലയാണ് കഥ തയാറാക്കിയത്. തിരക്കഥ രചിച്ചിട്ടുള്ളത് സജിത്ത് സംജിയാണ്. ദേവി ശ്രീപ്രസാദ് , സോഹലീ സെന്‍ ,വിപിന്‍ പട്ട്വാ, തനിഷ്‌ക് ഭഗച്ചി ,ഗുരു റാന്തവെ ,രജത് നാഗ് പാല്‍ എന്നീ ആറു സംഗീത സംവിധായകരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും നദിയാദ്‌വാല ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായി നിര്‍മിച്ച 'ഹൗസ്ഫുള്‍ 4 ' ദീപാവലി റിലീസായി ഒക്ടോബര്‍ 25 ന് പ്രദര്‍ശനത്തിനെത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക