Image

ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കിയ അപര്‍ണയ്ക്ക് ബോളിവുഡിന്റെ സ്നേഹം

Published on 27 September, 2019
ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കിയ അപര്‍ണയ്ക്ക് ബോളിവുഡിന്റെ സ്നേഹം

കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാനായി മുടി മുറിച്ചു നല്‍കിയ ഇരിഞ്ഞാലക്കുട വനിത പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അപര്‍ണ ലവകുമാറിനെ പ്രശംസിച്ച്‌ അനുഷ്ക ശര്‍മ. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അപര്‍ണ്ണയെ അഭിനന്ദിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥ മുടി മൊട്ടയടിച്ചതിനു ശേഷം വെട്ടിയ മുടിയുമായി നില്‍ക്കുന്ന ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.


അപര്‍ണ്ണ ഇപ്പോള്‍ മാത്രമല്ല നേരത്തെയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റിനെത്തിയപ്പോള്‍ അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പണമില്ലാതെ നില്‍ക്കുന്ന കുട്ടിയക്ക് മൂന്ന് വളകള്‍ ഊരി നല്ഡകിയിരുന്നു. 60,000 രൂപ ബില്ല് അടച്ചുവെങ്കില്‍ മാത്രമേ മൃതദേഹം വിട്ടു നല്‍കുവെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചിരുിന്നു. തുടര്‍ന്നാണ് അപര്‍ണ്ണ തന്റെ കയ്യില്‍ കിടന്ന വളകള്‍ അഴിച്ചു നല്‍കിയത്. ഈ സംഭവമുണ്ടായി 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അപര്‍ണ്ണയുടെ ഭാഗത്ത് നിന്ന് വീണ്ടുമൊരു മഹത് പ്രവര്‍ത്തിയുണ്ടായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക