Image

പുതിയ രംഗത്തേയ്ക്ക് കാലെടുത്തുവെച്ച്‌ രഞ്ജിനി ഹരിദാസ്

Published on 27 September, 2019
പുതിയ രംഗത്തേയ്ക്ക് കാലെടുത്തുവെച്ച്‌ രഞ്ജിനി ഹരിദാസ്
വതാരക, അഭിനേത്രി, മോഡല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ കഴിവുതെളിച്ച താരമാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ പുതിയ ഒരു രംഗത്തേക്കുകൂടി കാലെടുത്ത് വയ്ക്കാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍. വീഡിയോ ബ്ലോഗിലൂടെയാണ് രഞ്ജിനി എത്തുന്നത്. 'ചിലത് വരാനിരിക്കുന്നു കാത്തിരിക്കുക' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ടീസറിലൂടെയാണ് രഞ്ജിനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എന്തിനെപ്പറ്റിയുള്ള ബ്ലോഗാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ടാഗുകളുടെ ഇടയില്‍ ട്രാവല്‍ എന്ന് നല്‍കിയതിനാല്‍ യാത്രയെപ്പറ്റിയുള്ളതായിരിക്കാം ബ്ലോഗ് എന്നാണ് സൂചന. അനുമോള്‍,അര്‍ച്ചന കവി എന്നിങ്ങനെ നിരവധി താരങ്ങള്‍ അടുത്തിടെ ബ്ലോഗുമായി രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക