Image

നൈജീരിയ ആര്‍ച്ച്ബിഷപ് ഫെലിക്‌സ് അലാബ മാര്‍ മാത്യു അറയ്ക്കലിനെ സന്ദര്‍ശിച്ചു

Published on 08 May, 2012
നൈജീരിയ ആര്‍ച്ച്ബിഷപ് ഫെലിക്‌സ് അലാബ മാര്‍ മാത്യു അറയ്ക്കലിനെ സന്ദര്‍ശിച്ചു
കാഞ്ഞിരപ്പള്ളി: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയുടെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് മുന്‍ പ്രസിഡന്റും ഇബഡാന്‍ മെട്രോപ്പൊലിറ്റന്‍ അതിരൂപതയുടെ അധ്യക്ഷനുമായ ആര്‍ച്ച്ബിഷപ് ഫെലിക്‌സ് അലാബ ആഡെസിന്‍ ജോബ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ മാത്യു അറയ്ക്കലിനെ സന്ദര്‍ശിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയിലും ചര്‍ച്ചകളിലും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, രൂപതാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ റവ.ഡോ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, പീരുമേട് ഡവലപ്പ്‌മെന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഹബി മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ, കാര്‍ഷിക, സാമൂഹ്യസേവന മേഖലകളില്‍ പരസ്പരം സഹകരിച്ചുള്ള പ്രവര്‍ത്തനസാധ്യതകളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ പങ്കുവെച്ചു.

ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍
പി.ആര്‍.ഒ
നൈജീരിയ ആര്‍ച്ച്ബിഷപ് ഫെലിക്‌സ് അലാബ മാര്‍ മാത്യു അറയ്ക്കലിനെ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക