Image

ലുഫ്ത്താന്‍സായുടെ ജോലി ചുരുക്കല്‍ മലയാളികളെ കാര്യമായി ബാധിക്കില്ല

ജോര്‍ജ് ജോണ്‍ Published on 08 May, 2012
ലുഫ്ത്താന്‍സായുടെ ജോലി ചുരുക്കല്‍ മലയാളികളെ കാര്യമായി ബാധിക്കില്ല
ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മന്‍ ലുഫ്ത്താന്‍സായുടെ സേവിംഗ് പ്രോഗ്രാം 'സ്‌കോര്‍' 3500 ജോലിക്കാരെ കുറക്കാനുള്ള പദ്ധതി ലുഫ്ത്താന്‍സായില്‍ ജോലി ചെയ്യുന്ന (കൂടുതലും) രണ്ടാം തലമുറയിലെ മലയാളികളെ കാര്യമായി ബാധിക്കില്ല. 2014 വര്‍ഷത്തോടെ 1.5 മില്യാര്‍ഡന്‍ യൂറോ ജോലിക്കാരെ ചുരുക്കി സ്‌കോര്‍ ചെയ്യാനാണ് ലുഫ്ത്താന്‍സായുടെ പ്ലാന്‍. എന്നാല്‍ ഇത് ലുഫത്താന്‍സായുടെ സബ്‌സിഡിയറി എയര്‍ലൈന്‍സ് ആയ സിറ്റിലൈന്‍, സ്വിസ് , ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ലുഫ്ത്താന്‍സാ കാര്‍ഗോ എന്നിവയില്‍ ഒരുപോലെയാണ് നടപ്പാക്കുന്നത്. ജോലി ചുരുക്കലിന്റെ ഭാഗമായി കുറക്കുന്ന 3500 ജോലിക്കാരില്‍ 2500 എണ്ണം ജര്‍മനിയില്‍ നിന്നും ബാക്കി 1000 എണ്ണം മറ്റ് രാജ്യങ്ങളില്‍ നിന്നുമാണ്.

ലുഫ്ത്താന്‍സായില്‍ ജോലി ചെയ്യുന്ന (കൂടുതലും) രണ്ടാം തലമുറയിലെ മലയാളികളെ കാര്യമായി ഇത് ബാധിക്കില്ല. ആദ്യം സ്ഥിരമായ (അണ്‍ലിമിറ്റഡ്) ജോലി കോണ്‍ട്രാക്റ്റ് ഇല്ലാത്തവരുടെ ജോലി പുതുക്കി കൊടുക്കാതെയും, സ്വമനസ്സാലെ ജോലിയില്‍ നിന്നും പിരിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ പദ്ധതികള്‍ ആസൂത്രണം ചെയ്തുമാണ് ജോലി ചുരുക്കല്‍ പദ്ധതി നടപ്പാക്കാന്‍ ലുഫ്ത്താന്‍സാ ഉദ്ദേശിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ട് ലുഫ്ത്താന്‍സായില്‍ ജോലി ചെയ്യുന്ന മലയാളികളെ ജോലി ചുരുക്കല്‍ പദ്ധതി കാര്യമായി ബാധിക്കില്ല. കാരണം ലുഫ്ത്താന്‍സായില്‍ ജോലി ചെയ്യുന്ന ഒട്ടു മിക്ക മലയാളികള്‍ക്കും അണ്‍ലിമിറ്റഡ് ജോലി കോണ്‍ട്രാക്റ്റ് ഉള്ളവരാണ്.
ലുഫ്ത്താന്‍സായുടെ ജോലി ചുരുക്കല്‍ മലയാളികളെ കാര്യമായി ബാധിക്കില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക